തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് അനന്തപുരിയില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി കുമ്മനം രാജശേഖരന്‍ നയിക്കുന്ന നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്ര നാളെ. കിള്ളിയാര്‍ ഉത്ഭവിക്കുന്ന നെടുമങ്ങാട് തീര്‍ത്ഥങ്കരയില്‍ രാവിലെ 8.30ന് നദീപൂജയോടെ യാത്രയ്‌ക്ക് തുടക്കമാകും.
8.45ന് കല്ലിയോട് ജംഗ്ഷനില്‍ ‘ജലസഭ സമ്മേളനം.
നെടുമങ്ങാട് ടൗണ്‍, ഏണിക്കര, ആറാം കല്ല്, മണ്ണാമൂല, മരുതന്‍കുഴി, കണ്ണേറ്റ് മുക്ക് എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ നല്‍കും, ജലസഭകളും ചേരും. വൈകിട്ട് 6.30ന് കല്ലടി മുഖത്ത് നദീപൂജയും ജല സഭയും. തുടര്‍ന്ന് തിരുവല്ലത്ത് കിള്ളിയാര്‍ ആരതി പൂജയോടെ യാത്ര സമാപിക്കും.
ജലനിധി മുന്‍ ഡയറക്ടര്‍ ഡോ.സുഭാഷ് ചന്ദ്രബോസ്, റിട്ട കളക്ടര്‍ നന്ദകുമാര്‍ ഐഎഎസ്, ഗോപിനാഥ് ഐഎഎസ്, റിട്ട. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ രാധാകൃഷ്ണന്‍ നായര്‍, ശശിധരന്‍നായര്‍, അഡ്വ. എന്‍. അരവിന്ദാഷന്‍, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി ശോഭന്‍കുമാര്‍, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ ജലസഭകളില്‍ സംസാരിക്കും. എല്ലായിടത്തും നദീപൂജ നടക്കും.
വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി ഗീതത്തോടു കൂടി ആരംഭിക്കുന്ന പരിപാടി ജലസംരക്ഷണ പ്രതിജ്ഞയോടെയാണ് സമാപിക്കുന്നത്. എല്ലാ ജലസഭയിലും. എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, വിവിധ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: