കോഴിക്കോട്:ബൈക്ക് മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് കടന്ന പ്രതി നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ പൊലീസിന്റെ പിടിയിലായി
വടകര ചോമ്പാല സ്വദേശി പറമ്പില്‍ വീട്ടില്‍ സിയാദി(42)നെയാണ് ഫറോക്ക് പൊലീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്.2017 ജൂലായില്‍ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയാണ് സിയാദ്.വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഫറോക്ക് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ സിയാദിനെ തടഞ്ഞു വച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: