കോഴിക്കോട്: പെട്രോളിയം ആൻഡ് എക്സ്പ്ലൊസീവ് (പെസോ) എറണാകുളം സബ്സർക്കിൾ ഓഫീസിന് ഭീകര ഭീഷണി. ഇതേത്തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.
ഇ-മെയിലിൽ വന്ന ഭീഷണിയെ തുടർന്നാണ് നടപടി. സ്ഫോടകവസ്തു പരിശോധനയും വിശകലനവും നടത്തുന്ന, രാജ്യത്തെ സുരക്ഷാ സംവിധാനത്തിൽ നിർണായകമായ പങ്കുവഹിക്കുന്നതുമായ സംവിധാനത്തിന്റെ ഭാഗമാണ് പെസോ.
സ്ഫോടകവസ്തുക്കൾ, ജ്വലിക്കുന്ന വസ്തുക്കൾ, മർദ്ദവുമായി ബന്ധപ്പെട്ട പാത്രങ്ങൾ, ക്രയോജനിക് പാത്രങ്ങൾ തുടങ്ങിയവയുടെ പ്രസക്തമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെ രൂപകൽപ്പന, സ്ഥാപിക്കൽ, ഇവയുടെ ഇറക്കുമതി, കയറ്റുമതി, ഗതാഗതം, സംഭരണം, ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിന് സ്വയംഭരണ പദവിയുള്ള പെസോ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: