…കശ്മീര്‍: പഹല്‍ഗാമില്‍ 26 പേരെ വെടിവെച്ച് കൊന്ന തീവ്രവാദികള്‍ ലക്ഷ്യമിട്ടത് അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവരെ. തമിഴ്നാട്, കര്‍ണ്ണാടക, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്.
മോദി സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നിയമപ്രകാരം മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ജമ്മു കശ്മീരില്‍ സ്ഥലം വാങ്ങി സ്ഥിരതാമസക്കാരാകാം. ഇവരെയാണ് പാകിസ്ഥാന് തീവ്രവാദികള്‍ ലക്ഷ്യമിടുന്നതെന്ന് പറയപ്പെടുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇവിടെ ഭൂമി വാങ്ങി സ്ഥിരതാമസക്കാരാകാന്‍ അവകാശം ലഭിച്ചത്. ഇത് പ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 85000 പേരോളം ഇവിടെ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ട്.
ഇത്തരക്കാരെ ഭയപ്പെടുത്തുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നു. ഇത് വഴി ഭാവിയില്‍ അന്യസംസ്ഥാനക്കാര്‍ ജമ്മു കശ്മീരില്‍ സ്ഥലം വാങ്ങി സ്ഥിരതാമസത്തിനെത്തുന്നത് തടയലും ഈ തീവ്രവാദി ആക്രമണത്തിന് പിന്നിലുണ്ട്. മോദി സര്‍ക്കാര്‍ നടപ്പാക്കിയ കശ്മീരിന്റെ പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയെ ചോദ്യം ചെയ്യുകയാണ് തീവ്രവാദികള്‍. ഇതുവഴി ഇന്ത്യയിലെ പ്രതിപക്ഷപാര്ടികളോട് ആ വകുപ്പ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ഇത് വലിയൊരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതുന്നു. പാകിസ്ഥാന് കേന്ദ്രമായ ലഷ്കര്‍ ഇ ത്വയിബയുടെ ഉപസംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടനയാണ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: