പത്തനംതിട്ട: 366 ദിവസങ്ങളുടെയും 300ലേറെ വര്‍ഷങ്ങളുടെയുമുള്‍പ്പെടെ ഒരു ലക്ഷത്തിലേറെ ചരിത്ര സംഭവങ്ങള്‍ ഓര്‍മയില്‍ നിന്നുദ്ധരിച്ച് ചരിത്രസ്മൃതിയില്‍ പ്രാവീണ്യം തെളിയിച്ച ഡോ. ജിതേഷ്ജിക്ക് അമേരിക്കന്‍ മെറിറ്റ് കൗണ്‍സില്‍ ഹിസ്റ്ററി മാന്‍ ഓഫ് ഇന്ത്യ ബഹുമതി നല്കി ആദരിച്ചു.
2024 ലെ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിലും അമേരിക്കന്‍ ഇംഗ്ലീഷ് പ്രഭാഷണ പ്ലാറ്റ്ഫോമായ ടെഡ് എക്സ് ടോക്സിലും ഇരുപതിലേറെ ലോകരാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലും മുന്‍നിര ടെലിവിഷന്‍ ചാനല്‍ ഷോകളിലും ഡോ. ജിതേഷ്ജി തന്റെ ചരിത്രസംബന്ധിയായ സൂപ്പര്‍ മെമ്മറി & ബ്രയിന്‍ പവര്‍ ഷോ അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. വേഗവരയിലെ ലോകറിക്കാര്‍ഡ് ജേതാവു കൂടിയായ ജിതേഷ് 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ച ആദ്യ മലയാളി എന്ന സോഷ്യല്‍ മീഡിയ റിക്കാര്‍ഡ് നേട്ടത്തിനും ഉടമയാണ്. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ്’ തനതു കലാരൂപത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ ഇദ്ദേഹം പിഎസ്സി പരീക്ഷയില്‍ നിരവധി തവണ ചോദ്യോത്തരമായിട്ടുണ്ട്.
ഏഴ് ഏക്കറിലേറെ സ്ഥലത്ത് സ്വന്തമായി കാട് വെച്ചുപിടിപ്പിച്ച് സംരക്ഷിച്ചുപോരുന്ന ഇദ്ദേഹം മണ്ണുമര്യാദയും സഹജീവിസ്നേഹവും സമസൃഷ്ടി ഭാവനയും പ്രചരിപ്പിക്കുന്ന ഹരിതാശ്രമം പാരിസ്ഥിതിക ദാര്‍ശനിക ഗുരുകുലത്തിന്റെയും ഇക്കസഫി സെന്ററിന്റെയും സ്ഥാപകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വീനസ് ബുക്ക് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ഉണ്ണിമായയാണ് ഭാര്യ. മക്കള്‍: ശിവാനി, നിരഞ്ജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: