ആലപ്പുഴ: ചേരാവള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കന്യാകുമാരി സ്വദേശിയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ വഴി ലക്ഷങ്ങള്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിപ്പിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍.കന്യാകുമാരി സ്വദേശി വൈസിലിനെയാണ് തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് പണം തട്ടിയത്.
കായംകുളത്തെ കുപ്രസിദ്ധ ഗുണ്ട കീരിക്കാട് സ്വദേശി സജാദ് ഷാ (27) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ ഇന്ന് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.പ്രതിയെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.
കേസിലെ എട്ട് പ്രതികളെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കായംകുളം കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: