തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഭക്തരെ മര്‍ദ്ദിച്ചെന്ന് ആരോപണം. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നു.
ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തിന് സമീപം മൂന്ന് സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്നാണ് ഭക്തരെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചതെന്നാണ് ആരോപണം. സുരക്ഷാ ജീവനക്കാര്‍ ഒരു ഭക്തന്റെ രണ്ട് കൈകളും പിറകിലേക്ക് പിടിച്ചു വച്ചിരിക്കുന്നതും മറ്റൊരു ഭക്തനെ ഷര്‍ട്ടില്‍ പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ക്യൂ നില്‍ക്കുന്നത് ചോദിക്കാന്‍ ചെന്ന ഭക്തര്‍ക്ക് നേരെ സുരക്ഷാ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ ദേവസ്വത്തിനോ പൊലീസിനോ ഇതുവരെ ഭക്തരുടെ ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ല. എന്നാല്‍ ഭക്തര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് സുരക്ഷാ ജീവനക്കാര്‍ ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: