കാസർകോട് ; രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് കാസർകോട് തുടക്കം . മന്ത്രിമാരും ,മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ലോകവും , രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കുകയാണ്. എങ്ങനെ ഇങ്ങനെ അതിജീവിക്കാൻ കഴിഞ്ഞുവെന്നതാണ് ചോദ്യം . കേരളം തകർന്ന് പോകട്ടെ എന്നാഗ്രഹിച്ച കേന്ദ്രസർക്കാരിനു പോലും അവാർഡുകൾ തരേണ്ടി വന്നു.സമസ്ത മേഖലകളിലും കേരളത്തെ നമ്പര്‍ വണ്‍ ആക്കാനായി എന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
2016 ൽ എൽഡിഎഫ് ഏറ്റെടുത്തത് തകർന്ന് കിടന്ന നാടിനെയാണ്. രണ്ടാം എൽ ഡി എഫ് സർക്കാർ വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. സംസ്ഥാനത്ത് നാലര ലക്ഷം വീടുകളാണ് ലൈഫ് പദ്ധതി വഴി നൽകിയത്. ഈ നാടിനെ കാലോചിതമായി മാറ്റി തീർക്കണമെന്നും, വികസനം നാടിനു വേണമെന്നുമുള്ള ജനങ്ങളാണ് ദൗത്യം പിണറായി സർക്കാരിനെ ഏൽപ്പിച്ചത് .
അതിനിടെ പ്രകൃതി ദുരന്തങ്ങളും, പകർച്ചവ്യാധികളും, പ്രതിസന്ധികളായി . നാടിനെ കൂടുതൽ തകർച്ചയിലേയ്ക്ക് നയിച്ചു. എന്നാൽ നമുക്ക് അതിജീവിക്കണമായിരുന്നു.നടക്കില്ലെന്ന് കരുതിയ പദ്ധതികൾ യാഥാർത്ഥ്യമായി . രാജ്യത്തിനു മുന്നിൽ നമ്പർ വൺ ആയി. കേന്ദ്രസർക്കാരിന് തന്നെ അവാർഡുകൾ നൽകേണ്ടി വന്നുവെന്നും പിണറായി പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: