ചെന്നൈ: അനുവാദമില്ലാതെ തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് അജിത്കുമാറിന്റെ ചിത്രത്തിനെതിരെ അഞ്ച് കോടി നഷ്ടപരിഹാരം തേടി സംഗീത സംവിധായകന് ഇളയരാജ കേസ് നല്കി. അജിത്കുമാറിന്റെ പുതിയ ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’ സിനിമയുടെ നിര്‍മാതാവിനാണ് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചത്.
ഒത്ത രൂപയും ദാരേന്‍…, ‘എന്‍ ജോഡി മഞ്ഞക്ക് കുരുവി…’, ‘ഇളമൈ ഇതോ, ഇതോ…’ എന്നീ ഗാനങ്ങള്‍ തന്റെ അനുവാദമില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചതിനെതിരെയാണ് ഇളയരാജ രംഗത്ത് വന്നത്.
ചിത്രത്തിലെ മൂന്നു ഗാനങ്ങളും നീക്കാന്‍ ഏഴ് ദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും നിര്‍മാതാവിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഏഴുദിവസത്തിനുള്ളില്‍ നിരുപാധികം മാപ്പ് പറയണമെന്നും ഇളയരാജ ആവശ്യപ്പെട്ടു. മൈത്രി മൂവി മേക്കേഴ്സ് നിര്‍മിച്ച അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ഏപ്രില്‍ 5നാണ് റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: