തൃശൂര്‍: തൃശൂരിലെ വിവിധ പള്ളികളില്‍ ഓശാന ഞായറില്‍ പ്രദക്ഷണത്തിലും പ്രാര്ത്ഥനാച്ചടങ്ങുകളിലും പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്റ് മാത്യൂസ് ദേവാലയത്തിലും ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി പങ്കെടുത്തു.
വൈദികരില്‍ നിന്നും കുരുത്തോല ഏറ്റുവാങ്ങിയ അദ്ദേഹം ഓശാനപ്രദക്ഷിണത്തില് പങ്കെടുത്തു. ഇതിന്റെ വീഡിയോ വൈറലാണ്.
അതേ സമയം, ദല്‍ഹിയിലെ ലത്തീന്‍ അതിരൂപതാ ഓശാന ഞായര്‍ ദിനത്തിലെ കുരിശിന്റെ വഴി ചടങ്ങില്‍ ദല്‍ഹി പൊലീസ് അനുമതി നിഷേധിച്ചെന്ന് തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാണ് കുരിശിന്റെ വഴി ചടങ്ങിന് അനുമതി നിഷേധിച്ചതെന്ന വിശദീകരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് രംഗത്തെത്തിയതോടെ ഇത് സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീങ്ങി.
ഇവിടെ നേരത്തെ ഹനുമാന് ജയന്തി ഘോഷയാത്രയ്ക്കും ഇതേ സുരക്ഷാകാരണങ്ങളാല്‍ ദല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരുന്ന കാര്യവും ജോര്‍ജ്ജ് കുര്യന് വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: