കൊച്ചി: 4 ജി അപ്ഗ്രേഡേഷന് കേരളത്തില്‍ അവസാനഘട്ടത്തിലാണെന്ന് ബിഎസ്എന്‍എല്‍. 90 ശതമാനം ടവറും അപ്ഗ്രേഡ് ചെയ്തു. ശേഷിച്ചവ ഉടന്‍ പൂര്‍ത്തിയാക്കും. ഒരു മാസത്തിനകം കേരളം മുഴുവന്‍ ബിഎസ്എന്‍എല്‍ 4 ജി കവറേജ് ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ പഴയ 2ജി, 3ജി സിമ്മുകള്‍ 4 ജി ആയി അപ്ഗ്രേഡ് ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നിലവിലുള്ള സൗജന്യമായി 4 ജി ആക്കി മാറ്റുന്നതിന് എല്ലാം ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയര്‍ സെന്ററിലും അവസരമുണ്ട്
4 ജി അപ്ഗ്രഡേഷന്റെ ഭാഗമായി അനുഭവപ്പെടുന്ന കോള്‍ തടസങ്ങള്‍ 10 ദിവസത്തിനകം പരിഹരിക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ അത് വിജയകരമാണ്. നിലവില്‍ 6931 ടവറുകളാണുള്ളത് .അതില്‍ 6350 എണ്ണത്തിലും 4 ജി ഉപകരണങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: