കോട്ടയം: സഹോദരനൊപ്പം ചേര്‍ന്ന് പേടിപ്പിക്കാന്‍ ഭാവന വീണ്ടും വരുന്നു. ഭാവന നായികയായി അഭിനയിക്കുന്ന ഹൊറര്‍ സിനിമയായ ദ ഡോര്‍ മാര്‍ച്ച് 27 ന് തീയറ്ററില്‍ എത്തും.
ഭാവനയുടെ സഹോദരന്‍ ജയ്‌ദേവ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തിലൂടെ 12 വര്‍ഷത്തിനുശേഷം ഭാവന തമിഴിലെത്തുന്നു എന്ന് പ്രത്യേകതയുമുണ്ട്. വര്‍ഷങ്ങളായി തമിഴ് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജയ്‌ദേവിന്റെ രണ്ടാമത്തെ ചിത്രമാണിത്. പട്ടിണ പാക്കം ആണ് ആദ്യ സിനിമ.
ഷാജി കൈലാസന്റെ സംവിധാനത്തില്‍ മലയാളത്തിലും ഒരു ഹൊറര്‍ ചിത്രത്തില്‍ ഭാവന ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. സഹോദരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞതിന്‌റെ ആഹ്ലാദത്തിലാണ് ഭാവന. നേരത്തെ മഞ്ജു വാര്യരും സഹോദരന്‍ മധുവാര്യര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: