തിരുവനന്തപുരം: മധ്യവേനലവധിക്ക് സ്കൂള്‍ അടയ്ക്കുന്ന ദിവസം സംഘര്‍ഷങ്ങളൊഴിവാക്കാന്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. വാര്‍ഷിക പരീക്ഷകള്‍ തീരുന്ന ദിവസം സ്കൂളുകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതായും പലപ്പോഴും ഇത്തരം ആഘോഷങ്ങള്‍ അതിരുകടന്ന് അക്രമം ഉണ്ടാകുന്നതിന്റെയും അടിസ്ഥാനത്തിലാണ് അദ്ധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയത്.
പരീക്ഷ കഴിയുന്ന ദിവസവും സ്കൂള്‍ അടയ്ക്കുന്ന ദിവസവും സ്കൂളുകളില്‍ ആഘോഷങ്ങള്‍ നടക്കുന്നില്ലെന്ന് അദ്ധ്യാപകര്‍ ഉറപ്പുവരുത്തണം. കുട്ടികളെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകുന്നതിന് രക്ഷകര്‍ത്താക്കളുടെ സഹകരണം ഉറപ്പുവരുത്തണം. സ്കൂള്‍ അടയ്ക്കുന്ന ദിവസം കാമ്പസിനു പുറത്ത് പോലീസ് സഹായം തേടാവുന്നതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമുണ്ട്. ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 27നും എസ്എസ്എല്‍സി പരീക്ഷ 26നും വിഎച്ച്എസ്ഇ പരീക്ഷ 29നും ആണ് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: