നിങ്ങള്‍ സ്നേഹവും പിന്തുണയോടും കൂടി ഏല്‍പ്പിച്ച ഉത്തരവാദിത്വത്തിന്റെ ശക്തി എല്ലാ പ്രവര്‍ത്തകരുടെ പേരില്‍ ഞാന്‍ ഏറ്റെടുക്കുന്നു. എത്രയോ പ്രവര്‍ത്തകരുടേയും നേതാക്കന്മാരുടേയും കഠിനാധ്വാനത്തിലൂടെയാണ് പാര്‍ട്ടി ഇന്നത്തെ നിലയിലായത്. അധികാരമോ നേട്ടങ്ങളോ ഒന്നുമില്ലാതിരുന്ന കാലത്ത് ഒന്നും ആഗ്രഹിക്കാതെ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച എത്രയോ പ്രവര്‍ത്തകര്‍…അവരെ ഈ അവസരത്തില്‍ ഞാന്‍ പ്രണമിക്കുന്നു…
ആദര്‍ശത്തിനുവേണ്ടി ജീവന് ത്യജിച്ച എത്രയോ ബലിദാനികളും അവരുടെ കുടുംബങ്ങളുടെ ത്യാഗങ്ങളും എന്നെയും ഇന്നത്തെ തലമുറയേയും പ്രചോദിപ്പിക്കുന്നു. ഭാവിയിലെ വലിയ മുന്നേറ്റങ്ങളെക്കുറിച്ച് നാം ആലോചിക്കുമ്പോള്‍ കാലങ്ങളായി ഈ പാര്‍ട്ടിക്കുവേണ്ടി രക്തം ചിന്തിയ ഓരോ ബലിദാനിയുടേയും ഓര്‍മകളാണ് കരുത്താവേണ്ടത്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ ശക്തി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എനിക്കു ബോധ്യമായി. 35 ദിവസത്തെ പ്രചരണത്തിലൂടെ മൂന്നര ലക്ഷം വോട്ട് നേടിയതിന്റെ ക്രെഡിറ്റ് ആര്‍ക്കെങ്കിലും അവകാശപ്പെട്ടതാണെങ്കില്‍ അത് ഈ തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകര്‍ക്കു മാത്രമാണ്. കേരളത്തിലെയാകെ പാര്‍ട്ടി പ്രവര്‍ത്തകരുടെ കരുത്തിന്റെ പരിഛേദമായാണ് ഞാനതിനെ കാണുന്നത്.
കേരളത്തിന്റെ സാധ്യതകളെക്കുറിച്ചും അത് സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നശിപ്പിച്ചതിനെക്കുറിച്ചും പ്രഹ്ലാദ്ജി പറഞ്ഞു. ഞാന്‍ അതെക്കുറിച്ച് വിശദമായി പറയുന്നില്ല. എന്നാല്‍ കേരളത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച് നാം മനസിലാക്കണം. പക്ഷേ, ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്. കടം വാങ്ങുക മാത്രമാണ് നടക്കുന്നത്. കെഎസ്ആര്‍ടിക്ക് കൊടുക്കാന്‍ കാശില്ല, പെന്ഷന് കാശില്ല…നമ്മുടെ കേരളത്തിന് എത്രമാത്രം പൊട്ടന്‍ഷ്യല്‍ ഉണ്ട്. കേരളം വിടുമ്പോള്‍ നമ്മുടെ യുവാക്കള്‍ വളരെ വിജയകരമായാണ് സംരംഭങ്ങളെ നയിക്കുന്നത്. യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുമ്പോള്‍ അവര്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നു. നമ്മുടെ സംസ്ഥാനം എന്തുകൊണ്ട് പിന്നോട്ടു പോകുന്നു? കടം വാങ്ങിമാത്രം എങ്ങനെ നമ്മുടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു? എന്തുകൊണ്ട് ഇവിടെ അവസരം കിട്ടാതെ കുട്ടികള്‍ പുറത്തുപോയി ജോലി നോക്കുന്നു? എന്തുകൊണ്ട് കേരളത്തില്‍ വന്‍കിട നിക്ഷേപങ്ങള്‍ വരുന്നില്ല? 500 കിലോമീറ്റര്‍ ദൂരെ കര്‍ണാടകയില്‍ വലിയ വ്യവസായങ്ങള്‍ വരുന്നു. ഓരോ സംരംഭങ്ങളിലും ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നു. കേരളത്തില്‍ എന്തുകൊണ്ട് ഇതൊന്നും സംഭവിക്കുന്നില്ല? കേരളത്തിലേത് വ്യവസ്ഥാപിതമായ ഒരു സമ്പദ് വ്യവസ്ഥയാണ് എന്നു പറയാന്‍ കഴിയില്ല. കടം വാങ്ങി മാത്രം മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ എങ്ങനെ ഒരു നല്ല എക്കണോമിക് സിസ്റ്റം നടപ്പാക്കുന്നു എന്നു പറയാന്‍ കഴിയും. ദുര്‍ബലമായ സാമ്പത്തിക അവസ്ഥയാണ് നമ്മുടേത്.
എന്തെല്ലാം വെല്ലുവിളികളാണ് മുന്നിലുള്ളത്. മയക്കുമരുന്ന് മാഫിയ ഒരു വശത്ത്. ക്രമസമാധാനം പാടേ തകര്‍ന്ന നിലയാല്‍. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്നത് എന്തിനെന്ന് പലരും ചോദിക്കും. എന്നാല്‍ ഒരു ഉദാഹരണം പറായം…കടലാക്രമണം മൂലം നമ്മുടെ മത്സ്യത്തൊഴിലാളികള്‍ എത്രമാത്രം നരകിക്കുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ കടലാക്രമണത്തെ ചെറുക്കാന്‍ അവര്‍ക്ക് വ്യക്തമായ പദ്ധികളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് തീരമേഖലയില്‍ പോയപ്പോള്‍ ഒരു സ്ത്രീ വന്നു പറഞ്ഞു, നിങ്ങള്‍ വോട്ടു ചോദിക്കും…വാഗ്ദാനങ്ങള്‍ തരും… ഒന്നും നടപ്പാക്കില്ല…തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ആരേയും കാണില്ല…ഞാന്‍ സിപിഎമ്മും കോണ്‍ഗ്രസുമല്ല എന്നു പറഞ്ഞപ്പോഴാണ് ആ സ്ത്രീ രോഷമടക്കിയത്, പറഞ്ഞത് കേള്‍ക്കാന്‍ തയാറായത്. എഴുപതു വര്‍ഷം കഴിഞ്ഞ് നമ്മുടെ രാഷ്ട്രീയ കക്ഷികളിലുള്ള ജനങ്ങളുടെ വിശ്വാസത്തകര്ച്ചയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്.
രണ്ടു മുന്നണികള്‍ വാഗ്ദാനങ്ങള്‍ മാത്രം നല്കി സൃഷ്ടിച്ചതാണ് ഈ വിശ്വാസത്തകര്‍ച്ച. ഉറപ്പായും ഒരു മാറ്റം വേണം. ഈ മാറ്റമാണ് നമ്മുടെ ദൗത്യം. അതാണ് എന്‍ഡിഎയുടെ പുതിയ മിഷന്. കേരളവും വളരണം, നിക്ഷേപങ്ങള്‍ വരണം, നമ്മുടെ കുട്ടികള്‍ക്ക് മികച്ച അവസരങ്ങളുള്ള ഭാവി സൃഷ്ടിക്കണം. ഇതാണ് നമ്മുടെ ദൗത്യം. ഇതാണ് കേരള മിഷന്.
നരേന്ദ്ര മോദി 2014ല്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയാവുമ്പോള്‍ രാജ്യത്തിന്റെ അവസ്ഥ ഏതാണ്ട് ഇതൊക്കെത്തന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും ദുര്‍ബലമായ സമ്പദ്വ്യവസ്ഥയായായിന്നു. ഇന്ന് അതേ ഇക്കോണമി ടോപ്പ് ഫോറില്‍ വന്നു. മോദിജിയുടെ കഠിനാധ്വാനം, ജനങ്ങളുടെ സമര്‍പ്പണം, നല്ല ഭരണം, നല്ല നയങ്ങള്‍.. ഇതെല്ലാം ഒത്തുവന്നപ്പോള്‍ പതിനൊന്നു വര്‍ഷത്തിനിടെ ഭാരതം മാറി. ആത്മനിര്‍ഭരമായി ഭാരതം. പ്രധാന്‍മന്ത്രി ആവാസ് യോജന, ജല്‍ജീവന്‍മിഷന്‍, ആയുഷ്മാന്‍ ഭാരത്, കിസാന്‍ സമ്മാന്‍ നിധി…അങ്ങിനെ എത്രയോ പദ്ധതികള്‍ ജനങ്ങളുടെ ജീവിതനിലവാരമുയര്‍ത്തി.
യുവാക്കള്‍ക്ക് ഇന്ന് കിട്ടുന്ന അവസരങ്ങള്‍ നമ്മുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ പതിനൊന്നു വര്‍ഷത്തെ ഭരണം, പൊളിറ്റിക്സ് ഓഫ് പെര്‍ഫോമന്‍സ് ആയിരുന്നു. അതാണ് കേരളത്തിലും ആഗ്രഹിക്കുന്ന മാറ്റം, ആ മാറ്റത്തിന് സാഹചര്യമൊരുക്കലാണ് നമ്മുടെ ദൗത്യം.
ആഗോളതലത്തിലെ മാറ്റങ്ങള്‍ നാം കാണുന്നുണ്ട്. ടെക്നോളജി, ട്രേഡ്, മാനുഫാക്ചറിങ് എന്നീ മേഖലകളിലെല്ലാം ഗ്ലോബല്‍ ചേഞ്ചസിന്റെ ഇംപാക്ട് ഇവിടെയുമുണ്ടാകും. നിക്ഷേപവും തൊഴിലവസരങ്ങളും വരുന്നത് കഴിവുള്ള യുവാക്കളുടെ സാന്നിധ്യമുള്ള സംസ്ഥാനത്തായിരിക്കും. നാം മികച്ച അവസരങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ യുവാക്കള്‍ എവിടെയെങ്കിലും പോകും. കഴിവുള്ള യുവത്വമില്ലാത്ത സ്ഥലത്ത് ആരു നിക്ഷേപിക്കാന്‍? നോക്കുകൂലിയുള്ള കേരളമല്ല, തൊഴിലുള്ള കേരളമാണ് വേണ്ടത്. ഈ വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കണം. ഈ ഡെവലപ്മെന്റ് വിഷന്‍ ഓരോരുത്തരിലും എത്തിക്കണം. വികസിത ഭാരതം പോലെ വികസിത കേരളവും നമ്മുടെ ആഗ്രഹവും ദൗത്യവുമാകണം. ഈ ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ എന്‍ഡിഎ അധികാരത്തിലെത്തണം. ഈ ദൗത്യം പൂര്‍ത്തീകരിച്ചു മാത്രമേ ഞാന്‍ മടങ്ങിപ്പോകൂ.
അഹമ്മദാബാദില്‍ ജനിച്ച പട്ടാളക്കാരന്റെ മകന്, തൃശ്ശൂര്‍ ജില്ലയിലെ കൊണ്ടയൂര്‍ ഗ്രാമത്തില്‍ വളര്‍ന്ന് സെന്‍ട്രല്‍ സ്കൂളുകളിലും രാജ്യത്ത് മറ്റു പലയിടത്തും പഠിച്ചു. ഭാരതത്തിലും അമേരിക്കയിലും ടെക് മേഖലയില്‍ പ്രവര്‍ത്തിച്ചു. രാജ്യസഭ എംപിയായി, പതിനെട്ടു വര്‍ഷം ജനങ്ങളെ സേവിച്ചു. ഇനി ഈ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഈ ദൗത്യത്തിന്റെ വിജയത്തിന് പൂര്‍ണമായി സമര്‍പ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക…എന്നാണ് ശ്രീനാരായണഗുരുദേവന്‍ പറഞ്ഞത്. ഈ സന്ദേശം ബിജെപിക്കും എന്‍ഡിഎയ്ക്കും വളരെ പ്രധാനപ്പെട്ടതാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: