ന്യൂദല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് നടത്തുന്ന ഇടപെടല്‍ ഫലപ്രദമാണെന്നതിന് തെളിവാണ് രൂപയുടെ മൂല്യം കഴിഞ്ഞ ആറ് ദിവസങ്ങളിലായി തുടര്‍ച്ചയായി ഉയരുന്നതിന് കാരണമെന്ന് ബാങ്ക് ഓഫ് ബറോഡ ഇക്കണോമിസ്റ്റ് അതിദി ഗുപ്ത. റിസര്‍വ്വ് ബാങ്കിന്റെ ഇടപെടല്‍ ഫലപ്രദമല്ലെന്ന രാഹുല്‍ ഗാന്ധിയും ചില വാലാട്ടി സാമ്പത്തിക ജേണലിസ്റ്റുകളും നടത്തിയ വിമര്‍ശനങ്ങളെ ആവിയാക്കുന്നതായിരുന്നു അതിദി ഗുപ്തയുടെ ഈ പ്രസ്താവന.
ബാങ്കുകളില്‍ രൂപയുടെ ലഭ്യത വര്‍ധിപ്പിക്കാനായി ഈയിടെ നല്ലൊരു തുകയുടെ ഡോളര്‍-രൂപ കൈമാറ്റ ലേലം റിസര്‍വ്വ് ബാങ്ക് നേരിട്ട് നടത്തിയിരുന്നു. അതുപോലെ വിദേശനാണ്യശേഖരത്തില്‍ നിന്നും അത്യാവശ്യമുള്ളപ്പോഴെല്ലാം ഡോളര്‍ ഇറക്കി രൂപയെ സംരക്ഷിക്കുകയും ചെയ്തിരുന്നു. ഇത്തരം ഇടപെടലുകള്‍ ഫലപ്രദമായെന്നാണ് അതിദി ഗുപ്തയുടെ വിലയിരുത്തലുകള്‍. റിസര്‍വ്വ് ബാങ്ക് കൃത്യമായ സമയത്ത് പണലഭ്യത ഉയര്‍ത്തുന്നതും കറന്‍സി മാനേജ് ചെയ്യുന്നതും നിക്ഷേപകരില്‍ ആത്മവിശ്വാസം ഉയര്‍ത്തുന്നുവെന്നും അതിദി ഗുപ്ത പറഞ്ഞു.
വിദേശത്ത് നിന്നും വിദേശകറന്‍സിയില്‍ വാങ്ങുന്ന കടത്തിന്റെ ഇന്ത്യയിലേക്കുള്ള ഒഴുക്കും എണ്ണവില ഒരു പരിധി വിട്ട് ഉയരാത്തതും ഇന്ത്യയ്‌ക്കകത്തെ വിലക്കയറ്റം കുറഞ്ഞതും വ്യാപാരകമ്മി കുറഞ്ഞതുമാണ് രൂപയുടെ മൂല്യം ഉയരാന്‍ കാരണമായതെന്ന് അതിദി ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: