മുംബൈ : നാഗ്പൂരിൽ നടന്ന വർഗീയ കലാപത്തിൽ തകർത്തത് തുളസി ചെടി വച്ച വീടുകളും, ഹിന്ദു ദേവതാ ചിത്രങ്ങൾ പതിച്ച വാഹനങ്ങളും . എന്നാൽ റംസാൻ സമയത്ത് തങ്ങൾ ഇത്തരത്തിൽ ആക്രമണങ്ങൾ നടത്തില്ലെന്നാണ് മുസ്ലീങ്ങളുടെ അവകാശം വാദം . ഇത് പൊളിച്ചിരിക്കുകയാണ് മാദ്ധ്യമപ്രവർത്തക അർച്ചന തിവാരി. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
നാഗ്പൂർ കലാപസമയത്ത് മുസ്ലീങ്ങൾ ഹിന്ദുക്കളുടെ കാറുകൾ പ്രത്യേകമായി ലക്ഷ്യം വച്ചിരുന്നോയെന്ന അർച്ചനയുടെ ചോദ്യത്തിന് മറുപടി എന്ന നിലയിലാണ് ഇല്ലെന്നും റംസാൻ സമയത്ത് മുസ്ലീങ്ങൾ അങ്ങനെ ചെയ്യില്ലെന്നും മുസ്ലീം യുവാവ് മറുപടി നൽകിയത് .
അതിനു പിന്നാലെ “മഷല്ലാ ബാബ” എന്ന് എഴുതിയിരിക്കുന്ന കാറും അർച്ചന ചൂണ്ടിക്കാട്ടുന്നു. അതിനു ആ കാറിന് യാതൊരു കേടും ഇല്ലല്ലോയെന്നാണ് മുസ്ലീം യുവാവ് പറയുന്നത് . അതിനു പിന്നാലെ മറ്റൊരു കാറും അർച്ചന കാണിക്കുന്നു. ഗണപതി വിഗ്രഹം സ്ഥാപിച്ച കാർ പൂർണ്ണമായും തകർന്നിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് മറുപടി നൽകാനാകാതെ യുവാവ് നിൽക്കുന്നതും വീഡിയോയിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: