ഭര്‍ത്താവിന് സംഭവിച്ച അപടകത്തെ കുറിച്ച് പറഞ്ഞ് നടി രേഖ ഹാരിസ് രംഗത്ത്. ‘ദയവ് ചെയ്ത് എനിക്കായി പ്രാര്‍ത്ഥിക്കണം, ഏത് നേരത്തും എന്ത് വേണമെങ്കിലും സംഭവിക്കാം’ എന്ന തംപ്നെയിലോടെ പങ്കിട്ട വീഡിയോയിലൂടെയാണ് നടിയുടെ അഭ്യർത്ഥന.
വളരെ അധികം വേദനയോടെയാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. ഒരാഴ്ച മുന്‍പ് എന്റെ ഭര്‍ത്താവിന് ഒരു അപകടം സംഭവിച്ചു. ലാന്റ് സര്‍വെയ്ക്ക് വേണ്ടി കൊടൈക്കനാലിന് പോയതാണ് അദ്ദേഹം. തീര്‍ത്തും അശ്രദ്ധയോടെ, ഒരു ഹവായി ചപ്പല്‍ ആണ് ധരിച്ചിരുന്നത്. കാല് വഴുതി വീണ് തോള് എല്ല് ഒടിഞ്ഞു. നന്നായി നീര് വച്ചിരുന്നു. അത് ഞങ്ങളില്‍ നിന്ന് മറച്ചുവച്ച്, നേരെ വത്തലഗുണ്ടില്‍ ഉഴിഞ്ഞ് കെട്ടാനായി പോയി
ഇത് വലിയ അപകടമാണ്, കെട്ടിയതുകൊണ്ട് കാര്യമില്ല, സ്കാന്‍ ചെയ്യണം എന്ന് പറഞ്ഞപ്പോള്‍, അവിടെ അടുത്തുള്ള ആശുപത്രിയില്‍ പോയി സ്കാന്‍ ചെയ്തു. അപ്പോഴാണ് ഞങ്ങളെ വിവരം അറിയിച്ചത്. അപകടം സീരീയസ് ആയിരുന്നു. അവിടെ നിന്ന് മധുരൈ, മധുരൈ ടു ചെന്നൈ വന്ന് ട്രീറ്റ്മെന്റ് എടുത്തു.
നാല് മണിക്കൂര്‍ നീണ്ട മേജര്‍ സര്‍ജറിയാണ് ഭര്‍ത്താവിന് നടന്നത്. കൈ തോളിനാണ് പരിക്കേറ്റത്. വളരെ വലിയൊരു മോശം അവസ്ഥയെ അനുഭവിച്ച് വന്ന് നില്‍ക്കുകാണ. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം, എനിക്ക് ബലം നല്‍കണം. എങ്ങനെ ഈ അവസ്ഥ ഞാന്‍ കടന്നു വന്നു എന്നെനിക്ക് അറിയില്ല. സപ്പോര്‍ട്ട് ചെയതവര്‍ക്കും കൂടെ നിന്നവര്‍ക്കും എല്ലാം നന്ദി
എല്ല് ഒടിഞ്ഞു എന്ന് മാത്രമല്ല, ഞരമ്പിനും പരിക്കേറ്റിരുന്നു. ഇനി അത് ഫിസിയോതെറാപ്പി ചെയ്ത് ശരിയാക്കി എടുക്കണം. പെട്ടന്നുണ്ടായ അപകട വാര്‍ത്തയെ എങ്ങനെ അതിജീവിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു. മകളും കൂടെയില്ല, വിവരം പറഞ്ഞപ്പോള്‍ അവളും കരഞ്ഞു, ഇവിടെ ഞാനും കരച്ചില് തന്നെ. പക്ഷേ അദ്ദേഹത്തെ മോട്ടിവേറ്റ് ചെയ്യണം എന്നതുകൊണ്ട് ഞാന്‍ സ്ട്രോങ് ആയി നിന്നു. ഇപ്പോള്‍ അദ്ദേഹം ഓകെയാണ്, പക്ഷേ ഇനി ഫിസിയോ തെറാപ്പി ചെയ്ത് പഴയ രീതിയില്‍ ആയി കൊണ്ടു വരണമെന്നും നടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: