തിരുവനന്തപുരം : മങ്കൊമ്പ് ഗോപാലകൃഷ്ണന് തൂലികയില്‍ നിന്നും പിറന്ന് അനശ്വരമായ ഗാനങ്ങള്‍ നിരവധിയാണ്. വയലാറിന്റെ എന്ന് പലരും തെറ്റിദ്ധരിച്ചിരുന്ന ‘ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോഴൊരു ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു’ എന്നതായിരുന്നു ആദ്യ ഗാനം. 1975 ല്‍ പുറത്തിറങ്ങിയ അയലത്തെ സുന്ദരി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഈ ഗാനം എഴുതിയത്. എം.എസ്.വിശ്വനാഥന് ചിട്ടപ്പെടുത്തിയതാണ് ഈ ആദ്യഗാനം.
തെമ്മാടി വേലപ്പന്’ എന്ന സിനിമയിലെ
തൃശങ്കു സ്വര്‍ഗ്ഗത്തെ തമ്പുരാട്ടി
ത്രിശൂലമില്ലാത്ത ഭദ്രകാളി
ആണുങ്ങളില്ലാത്ത രാജ്യത്തെ
അല്ലിറാണിപോലത്തെ രാജാത്തി
എന്ന ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു. എം എസ് വിശ്വനാഥന് തന്നെയാണ് ഈ ഗാനവും ചിട്ടപ്പെടുത്തിയത്. എക്കാലത്തും മലയാളി ഓര്‍മ്മിക്കുന്ന ഗാനങ്ങളാണ് ‘ആഷാഢമാസം ആത്മാവില്‍ മോഹം’, ‘നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ’ തുടങ്ങിയ ഗാനങ്ങള്‍. ഓര്‍മ്മകള്‍ മരിക്കുമോ എന്ന സിനിമയില്‍ എം.എസ്. വിശ്വനാഥന് ചിട്ടപ്പെടുത്തിയ ‘തൃപ്രയാറപ്പാ ശ്രീരാമ’ എന്ന ഗാനം പ്രസിദ്ധമായ ഭക്തിഗാനമാണ്.
ബാബുമോനിലെ ‘ഇവിടെമാണീശ്വര സന്നിധാനം’ എംഎസ് വിശ്വനാഥന് ചിട്ടപ്പെടുത്തിയ അവിസ്മരണീയഗാനമാണ്. ബാബുമോനിലെ ‘പത്മതീര്‍ത്ഥക്കരയില്‍ ഒരു പച്ചിലമാളികക്കാട്ടില്‍’ എന്ന ഗാനവും പ്രസിദ്ധമാണ്. ‘അഷ്ടമിപ്പൂത്തിങ്കളേ എന്‍ അനുരാഗമലര്‍ത്തിങ്കളേ’ എന്ന ദക്ഷിണാമൂര്‍ത്തി ചിട്ടപ്പെടുത്തിയ അലകള്‍ എന്ന സിനിമയിലെ ഗാനം വേറിട്ടുനില്ക്കുന്നു.
ഹിറ്റ് തമിഴ് സിനിമ രാഗദീപം എന്ന പേരില്‍ മലയാളത്തിലാക്കിയപ്പോള്‍ ഇളയരാജയുടെ തമിഴ് ഗാനത്തെ തനിമ ചോരാതെ മലയാളത്തിലാക്കിയത് മങ്കൊമ്പാണ്. “രജതനിലാ പൊഴിയുന്നേ ഹൃദയം വരെ നനയുന്നേ
തുഷാരാര്‍ദ്ര മേഘം കിനാക്കാണുമേ, വികാരാര്‍ദ്രയാം വാനമേ”. യേശുദാസ് ഈ ഗാനം അനശ്വരമാക്കി.
നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയില്‍ എസ് ജാനകി പാടി, കണ്ണൂര്‍ രാജന് സംഗീതം ചെയ്ത നനവാര്‍ന്ന ഒരു വിരഹഗാനം ആര്‍ക്കും എളുപ്പത്തില്‍ മറക്കാനാവില്ല. ഇതിന്റെ വരികള്‍ മങ്കൊമ്പിന്റെ തൂലികയില്‍ നിന്നും വാര്ന്നുവീണതാണ്.
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..
മിഴിചെപ്പിൽ വിരഹ കദന കടൽ..
ഹൃദയമുരളിക തകർന്നു പാടുന്നു ഗീതം
രാഗം ശോകം..ഗീതം രാഗം ശോകം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: