ന്യൂഡല്‍ഹി : പുതിയ സംവിധാനം നിലവില്‍ വന്നാല്‍ പരോളില്‍ ഇറങ്ങി മുങ്ങുക തടവുകാര്‍ക്ക് അത്ര എളുപ്പമാകില്ല. പരോളിലോ ജാമ്യത്തിലോ ഇറങ്ങുന്നവരെ ജിപിഎസ് വഴി നിരീക്ഷിക്കുന്ന സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നു. ഒഡീഷയില്‍ നിലവിലുള്ള ഈ സംവിധാനം രാജ്യമാകെ വ്യാപിപ്പിക്കുന്നത് പരിഗണിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ ശുപാര്‍ശ പ്രകാരമാണിത്.
പരോളില്‍ ഇറങ്ങുന്ന തടവുകാരും ജാമ്യത്തില്‍ ഇറങ്ങുന്ന പ്രതികളും അധികൃതരെ വെട്ടിച്ച് തിരികെ ജയിലിലെത്താത്ത സാഹചര്യം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഈ പദ്ധതി ആലോചിക്കുന്നത്. ശരീരത്തില്‍ ഘടിപ്പിക്കുന്ന ജിപിഎസ് സംവിധാനത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ വഴി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനാകും. സംവിധാനവുമായുള്ള ബന്ധം വിച്ഛേദിക്കുകയോ കാലാവധിക്കുള്ളില്‍ തിരിച്ചെത്താതിരിക്കുകയോ ചെയ്താല്‍ ആ നിമിഷം അധികൃതര്‍ക്ക് വിവരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: