കൊച്ചി : കഞ്ചാവ് കേസിൽ സഖാക്കൾ പ്രതികളായതിനു പിന്നാലെ സിപിഎമ്മിനെ ട്രോളി സോഷ്യൽ മീഡിയ . കളമശേരി പോളിടെക്നിക്കിലെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പൊതികളും ,കഞ്ചാവ് തൂക്കി നൽകാനുള്ള ഉപകരണവും വരെ കണ്ടെത്തിയിരുന്നു. അതിനുപിന്നാലെ ഇവർ നൽകുന്ന ചോറ് പൊതിയെങ്ങാനും ഇനി മാറിപോകുമോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത് .
കഞ്ചൻ ചെഗുവിനെ ദൈവം ആക്കി കൊണ്ട് നടക്കുന്നവരിൽ നിന്നും പിന്നേ എന്ത് പ്രതീക്ഷിക്കാനാണെന്നും ചിലർ ചോദിക്കുന്നു. ഒരു പടികൂടി കടന്നാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘ ഇതാണ് ഞങ്ങ വിതരണം ചെയ്യുന്ന പൊതി. സാധാരണ ഇതിനുള്ളിൽ ചോറാണ് ഉണ്ടാവുക. ഇനി അഥവാ ഞങ്ങളുടെ ജാഗ്രതക്കുറവ് മൂലം നിങ്ങൾക്ക് കിട്ടുന്ന പൊതിയിൽ കഞ്ചൻ ആണെങ്കിൽ പൊതി മാറ്റി വാങ്ങേണ്ടതാണ്. അത് ഞങ്ങളുടെ മാത്രം ആവശ്യത്തിനുള്ളതാണ്. സ്റ്റോക്ക് പരിമിതം. പൊതുജന താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്. ‘ – എന്നാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘ വളരെ ശ്രദ്ധിക്കണം…”പൊതി വാങ്ങുന്നവരും‘ എന്നാണ് ബിജെപിനേതാവ് കൃഷ്ണകുമാറിന്റെ പോസ്റ്റ്. കഞ്ചാവ് എന്നത് ഒരു പച്ചമരുന്നാണ് , പച്ചമരുന്ന് കത്തിച്ച് വലിക്കുക എന്നതിലൂടെ സഖാക്കൾ പ്രകൃതിയുടെ അഭൗമ സൗന്ദര്യത്തിലേക്ക് പുക ചുരുളുകളായി അലിഞ്ഞു ചേരുകയാണ് ചെയ്യുന്നതെന്നാണ് ചിലർ പരിഹസിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: