കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകന് സജി.ചാനല്‍ ചര്‍ച്ചയിയില്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ട് നടത്തിയ കേസ് പങ്കുവെച്ചത് ഞെട്ടിപ്പിച്ച കഥ എന്ന് പറഞ്ഞുകൊണ്ട് അഡ്വ. സജി ഈ കേസിനെക്കുറിച്ച് വിവരിച്ചത്. കോഴിക്കോട്ടെ ഒരു പ്രമുഖ അഭിഭാഷകനാണ് സജി.
അഡ്വ. സജി വിവരിക്കുന്നു.
കോഴിക്കോട്ടെ നായര്‍ കുടുംബത്തിലെ അധ്വാനിക്കുന്ന ചെറുപ്പക്കാന്‍. അച്ഛന് നേരത്തെ മരിച്ചതിനെ തുടര്‍ന്ന് കഠിനമായി അധ്വാനിച്ചാണ് അദ്ദേഹം സഹോദരങ്ങളെയെല്ലാം രക്ഷപ്പെടുത്തിയത്. പിന്നീട് ഇയാളും വിവാഹം കഴിച്ചു. ഭാര്യ അധ്യാപിക. നല്ല രീതിയില്‍ അവരുടെ ജീവിതം മുന്നോട്ടുപോയി. രണ്ട് കുഞ്ഞുങ്ങള്‍. ഒരു ദിവസം സ്കൂളില്‍ പോയ ഈ അധ്യാപികയെ കാണാനില്ല. സ്കൂളില്‍ പോയ ഭാര്യ മടങ്ങി വന്നില്ല. പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഒരാഴ്ച കഴിഞ്ഞ് അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്ന ഒരു യുവതിയെപ്പോലെയുള്ള വേഷവിധാനങ്ങള്‍ ധരിച്ച് തിരിച്ചെത്തി: കോടതിയില്‍ ഹാജരാക്കാനായി കൂടെ എത്തിയത് എന്തിനും പോന്ന 15-20 പേരും. പിന്നീട് വലിയ നിയമപോരാട്ടം ആയി ഇത് മാറി. താന്‍ ഭര്‍ത്താവിന് വേണ്ടിയാണ് കേസ് വാദിച്ചത്. 2014ല്‍ ആണ് ഈ സംഭവം്. ക്വാളിസ് കാര്‍ ഫാഷന്‍ ആയ കാലം. സ്ത്രീയും അവരുടെ സംരക്ഷണത്തിന് എത്തുന്നവരും എല്ലാം ക്വാളിസ് കാറിലാണ് കോടതിയില്‍ എത്തുന്നത്.
സ്ത്രീ വിവാഹമോചനം നേടിപ്പോയി. 2015ല്‍ എനിക്ക് കുഞ്ഞുങ്ങള്‍ കൂടി വേണമെന്ന് പറഞ്ഞ് സ്ത്രീ കോടതിയെ സമീപിക്കുന്നു. കണ്ടാല്‍ ഭയപ്പെടുന്ന ആളുകളാണ് ഈ സ്ത്രീയുടെ കൂടെ ഉള്ളത്. കുട്ടികളെ കോടതിയില്‍ ഹാജരാക്കേണ്ട ദിവസം എത്തിയപ്പോള്‍ എന്നോട് കുടുംബക്കോടതി പരിസരത്ത് വരരുതെന്ന് പൊലീസ് വിലക്കി. ഞാന്‍ വക്കീലാണ് എന്തായാലും വരും എന്നും പറഞ്ഞു. അന്ന് അപരിചിതരായ ഒട്ടേറെ ആളുകള്‍ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. ഇവരുടെ ലക്ഷ്യം കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ആയിരുന്നു. പൊലീസ് അവരില്‍ 30 പേരെ കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ കയ്യില്‍ നിറയെ ആയുധങ്ങളുണ്ടായിരുന്നു. കുട്ടികളെ ബലമായി കോടതിവളപ്പില്‍ നിന്നും കൊണ്ടുപോകാനായിരുന്നു ആസൂത്രണത്തോടെ ഇവര്‍ എത്തിയത്. ഈ സ്ത്രീയെ ഇങ്ങിനെ മാറ്റിയെടുത്തത് അറിയപ്പെടുന്ന കോഴിക്കോട്ടെ ഒരു മതസ്ഥാപനമാണ്.
കുട്ടികള്‍ അച്ഛനോടൊപ്പം തന്നെ വളര്‍ന്നു. മൂത്ത് പെണ്‍കുട്ടിക്ക് ഇപ്പോള്‍ 17 വയസ്സായിട്ടുണ്ടാകും. ഭര്‍ത്താവ് ഇപ്പോഴും എന്റെ അടുത്ത് വരാറുണ്ട്.അയാള്‍ കടുത്ത വിഷാദരോഗിയാണ്. പക്ഷെ ഈ കോടതി മുറ്റത്ത് നടന്ന സംഭവം ഇപ്പോഴും നമ്മളെ ഭയപ്പെടുത്തുന്ന ഒന്നാണ് . അഡ്വ. സജി പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: