ആലപ്പുഴ: ജില്ലയിലെ നെല്ല് സംഭരണത്തിന് സപ്ലൈകോ ചുമതലപ്പെടുത്തിയിട്ടുള്ള മില്ല് ഉടമകള്‍ അവരെ നിയോഗിച്ചിട്ടുള്ള പാടങ്ങളില്‍ നിന്നും സമയബന്ധിതമായി നെല്ല് സംഭരണം നടത്താന്‍ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍ദ്ദേശിച്ചു. ജില്ലയിലെ നെല്ല് സംഭരണം സുഗമമാക്കുവാന്‍ മന്ത്രിമാരായ പി പ്രസാദിന്റെയും ജി ആര്‍ അനിലിന്റെയും നിര്‍ദ്ദേശാനുസരണം ജില്ലാ കളക്ടര്‍ മില്ല് ഉടമകളുമായി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു.
നെല്ലിന്റെ ഗുണ നിലവാരത്തില്‍ തര്‍ക്കങ്ങളുണ്ടായാല്‍ ജനപ്രതിനിധികള്‍ , കര്‍ഷകര്‍, മില്ല് ഉടമകള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഗുണനിലവാര പരിശോധന നടത്തി അതിന്റെ അടിസ്ഥാനത്തില്‍ നെല്ല് സംഭരിക്കുവാനുള്ള നടപടികള്‍ മില്ല് ഉടമകള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. വേനല്‍മഴ പ്രതീക്ഷിക്കുന്നത് കൊണ്ട് കൊയ്ത നെല്ല് എത്രയും പെട്ടെന്ന് തന്നെ സംഭരിക്കാന്‍ മില്ല് ഉടമകള്‍ നടപടിയെടുക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ആര്‍ആര്‍ടികള്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ ഫലപ്രദമായി പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് വകുപ്പ് മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: