ലഖ്നൗ: മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശത്തിനുള്ളില്‍ നിലനില്‍ക്കുന്ന കാര്‍ത്തികേയ മഹാദേവ ക്ഷേത്രത്തില്‍ 46 വര്‍ഷത്തിന് ശേഷം സമാധാനപരമായി ഹോളി ആഘോഷം നടന്നു. സംഭാല്‍ എന്ന വിവാദപ്രദേശത്താണ് ഈ ക്ഷേത്രം. 1978ല്‍ ഈ ക്ഷേത്രത്തില്‍ ഹോളി ആഘോഷം നടന്നപ്പോള്‍ ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ഇവിടെ 200 പേരാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് ഈ പ്രദേശം വിട്ട് ഹിന്ദുക്കള്‍ ഓടിപ്പോയി. അതോടെ ഈ ക്ഷേത്രം തന്നെ കുഴിച്ചുമൂടപ്പെട്ട നിലയിലായിരുന്നു. ഈയിടെ യുപി സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയിലാണ് സംഭാലില്‍ ഇങ്ങിനെ ഒരു ക്ഷേത്രമുണ്ടെന്ന് കണ്ടെത്തുകയും അത് പുനരുജ്ജീവിപ്പിക്കുകയും ചെയ്തത്. ചുറ്റിലും മുസ്ലിങ്ങള്‍ തിങ്ങി നിറഞ്ഞുനില്ക്കുന്ന ഈ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഹോളി ആഘോഷം നടന്നെങ്കിലും സംഘര്‍ഷങ്ങള്‍ ഒന്നും ഉണ്ടായില്ല. രണ്ട് മണിക്ക് ഹോളി ആഘോഷം കാര്‍ത്തികേയ മഹാദേവ ക്ഷേത്രത്തില്‍ നടന്നു. അരമണിക്കൂറിന് ശേഷം ഉച്ചയ്ക്ക് രണ്ടര മണിക്ക് റംസാന് പ്രാര്‍ത്ഥന പള്ളികളിലും വീടുകളിലും നടന്നു. ഒരു പ്രശ്നവും ഇരുസമുദായവും തമ്മില്‍ ഉണ്ടായില്ല.
ചരിത്രത്തില്‍ ആദ്യമായി അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ ഹോളി ആഘോഷം
ഇതുപോലെ മറ്റൊരു ഉദാഹരണമായ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ നടന്നത്. ഈ സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഹോളി ആഘോഷം നടന്നത്. എന്നാല്‍ ഒരു സംഘര്‍ഷവും ഇവിടെ ഉണ്ടായില്ല. കാമ്പസിനകത്ത് ഇതാദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി ആഘോഷിക്കാന്‍ സാധിച്ചത്. നിരന്തരമായ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് യുപി സര്‍ക്കാര്‍ പച്ചക്കൊടി വീശുകയായിരുന്നു. ഇതിന് സര്‍വ്വകലാശാല അധികൃതരും അംഗീകാരം നല്കി. നോണ്‍ റെസിഡന്റ് സ്റ്റുന്‍ഡ് സെന്റര്‍ ക്ലബ്ബിലാണ് ഹോളി ആഘോഷം സംഘടിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെയായിരുന്നു ആഘോഷം. നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വര്‍ഷങ്ങളായി അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ ഹോളി ആഘോഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഇതുവരെ അനുമതി ലഭിച്ചിരുന്നില്ല. യോഗിയുടെ ശക്തമായ ഭറണത്തിലാണ് ചരിത്രത്തിലാദ്യമായി ഈ സര്‍വ്വകലാശാലയില്‍ ഹോളി ആഘോഷിക്കാന്‍ സാധിച്ചത്. ഇക്കുറിയും സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള ചില പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ ഹോളി തടയാന്‍ ശ്രമിച്ചിരുന്നെങ്കിലും അതൊന്നും യോഗിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്പില് വിലപ്പോയില്ല. പൊലീസ് ക്യാമ്പസിനകത്തും പുറത്തും കാവല്‍ നിന്നിരുന്നു.
ഹോളി ആഘോഷം സമാധാനപരമായും അങ്ങേയറ്റം ആത്മനിയന്ത്രണത്തോടെയും ആഘോഷിക്കണമെന്ന യോഗി ആദിത്യനാഥിന്റെ ആഹ്വാനം യുപിയിലെ ഹിന്ദുക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചിരുന്നു. യുപിയിലെ മഥുര, വൃന്ദാവന്‍, ബര്‍സാന എന്നീ ഹിന്ദുപ്രദേശങ്ങളിലും സമാധാനപരമായ ഹോളി ആഘോഷം നടന്നു.
യോഗി ആദിത്യനാഥ് തന്റെ സ്ഥലമായ ഗോരഖ് നാഥ് ആശ്രമപ്രദേശത്ത് നിന്നും ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന നരസിംഹഘോഷായാത്രയില്‍ പങ്കെടുത്തു. സനാതനധര്‍മ്മം പോലെ വൈവിധ്യവും സമ്പന്നവുമായ ഒരു സംസ്കാരം വേറെയില്ലെന്ന് യോഗി ഇവിടെ പ്രസ്താവിച്ചിരുന്നു.
പത്ത് ജില്ലകളിലെ മുഖ്യ മുസ്ലിം പള്ളികള്‍ ടര്പോളിന് കൊണ്ട് പൊതിയാന്‍ യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരുന്നു. ഇതുവഴി കടന്നുപോകുന്ന ഹോളി ആഘോഷത്തിന്റെ ഭാഗമായി ആരെങ്കിലും പള്ളിയുടെ ചുമരിലേക്ക് ചായം വലിച്ചെറിയുന്നത് തടയാനായിരുന്നു ഈ ക്രമീകരണം. ശക്തമായ കാവലും ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും നടന്നില്ല.
അല്ലെങ്കിലും 70 കോടി പേര് പങ്കെടുത്ത രണ്ട് മാസം നീളുന്ന മഹാകുംഭമേള സംഘടിപ്പിച്ച യോഗി ആദിത്യനാഥിനെപ്പോലെ ഒരു മുഖ്യമന്ത്രിക്ക് ഇത് നിസ്സാരമായ ഉത്തരവാദിത്വമായിരുന്നുവെന്ന് നിരീക്ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: