കൊച്ചി: കളമശ്ശേരി പോളിടെക്നിക്ക് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് പോലീസ് പിടികൂടിയത് രണ്ട് കിലോ കഞ്ചാവ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആര്. അഭിരാജ് അടക്കം മൂന്ന് വിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഹോളി ആഘോഷിക്കാനെന്ന പേരിലാണ് ഇത്രയധികം കഞ്ചാവ് വാങ്ങിക്കൂട്ടിയതെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തില്‍ സമാഹരിച്ചുവെച്ചതും പോലീസ് കണ്ടെത്തി.
കുളത്തൂപ്പുഴ സ്വദേശിയായ ആകാശിന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. പോലീസ് പിടിച്ച വിദ്യാര്‍ത്ഥി ആദിത്യന് ഹരിപ്പാട് സ്വദേശിയാണ്. കരുനാഗപ്പള്ളി സ്വദേശിയായ ആര്. അഭിരാജ് കോളേജ് എസ്എഫ്ഐ യൂണിയന് സെക്രട്ടറിയാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇന്നലെ രാത്രി 9 മണിക്ക് ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് പൂര്‍ത്തിയായത്. മൂന്നുപേര്‍ക്കെതിരെയും കേസെടുത്തെങ്കിലും അഭിരാജിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത് ദുരൂഹമായി. പോലീസ് പരിശോധനയ്ക്കെത്തിയതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിട്ടുണ്ട്. കളമശ്ശേരി പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥികള്‍ വന്‍തോതിലാണ് കഞ്ചാവ് ഉപയോഗിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: