ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഹരിയാനയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്‍തൂക്കം. 10 കോര്‍പറേഷനുകളിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ഒന്‍പതും ബിജെപിക്കാണ്. മനേസര്‍ മാത്രമാണ് ബിജെപിക്ക് കൈവിട്ടത്. സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഇന്ദ്രജിത്ത് യാദവ് ഇവിടെ ജയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ ആദ്യമായി സ്വന്തം ചിഹ്നത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒരിടത്തു പോലും ജയിച്ചില്ല. ഭൂപീന്ദര്‍ ഹൂഡയുടെ രോഹ്തക് മണ്ഡലവും കോണ്‍ഗ്രസിനു വലിയ നാണക്കേടായി. കോണ്‍ഗ്രസിന്റെ സൂരജ്മല്‍ കിലോയിയെ 45,198 വോട്ടിനു പരാജയപ്പെടുത്തിയാണ് ബിജെപിയുടെ രാം അവതാര്‍ വാല്മീകി ഇവിടെ മേയര്‍ സ്ഥാനത്തേക്കു വിജയിച്ചത്.
അംബാല- ഷൈല്‍ജ സച്ദേവ, ഗുരുഗ്രാം-രാജ് റാണി, സോനിപത്-രാജീവ് ജെയിന്, രോഹ്തക്-രാം അവതാര്‍ വാല്മീകി, കര്‍ണാല്‍- രേണു ബാല, ഫരീദാബാദ്-പ്രവീണ്‍ ജോഷി, പാനിപ്പത്ത്-കോമള്‍ സെയ്നി, ഹിസാര്‍-പ്രവീണ്‍ പോപ്ലി, യമുനാനഗര്‍- സുമന് എന്നിവരാണ് മേയര്‍മാരായി വിജയിച്ചത്.
ട്രിപ്പിള്‍ എന്ജിന് സര്‍ക്കാരാണ് ഹരിയാനയുടേത്. സംസ്ഥാനത്തിന്റെ മൊത്തത്തിലെ വികസനമാണ് ലക്ഷ്യമിടുന്നത്. ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങളെല്ലാം സര്‍ക്കാര്‍ പാലിക്കും. ബിജെപി ഭരണത്തിലാണ് ഭാവിയുള്ളതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളിലുള്ള വിശ്വാസമാണ് വോട്ടിലൂടെ ജനങ്ങള്‍ നല്‍കിയതെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്നി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: