ഛണ്ഡിഗഡ്: ഹരിയാനയിൽ ഒരിക്കൽ കൂടി കോൺഗ്രസിനെ തകർത്ത് ബിജെപി. മുൻസിപ്പൽ തെരഞ്ഞെടുപ്പിലാണ് ബിജെപി മിന്നും വിജയം ആവർത്തിച്ചത്. തെരഞ്ഞെടുപ്പ് നടന്ന പത്തിൽ ഒമ്പതിടത്തും ബിജെപി വിജയിച്ചു.
മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയ്ക്ക് സ്വന്തം തട്ടകമായ റോഹ്തക്കിൽ കനത്ത തിരിച്ചടിയായി, ബിജെപി സ്ഥാനാർത്ഥി രാമാവ്തർ ബാൽമികി വിജയിച്ചു. കോൺഗ്രസിന്റെ സൂരജ് മാൽ കിലോയിയെയാണ് പരാജയപ്പെടുത്തിയത്. ഫരീദാബാദിൽ ബിജെപി സ്ഥാനാർത്ഥി പ്രവീൺ ജോഷി കോൺഗ്രസിന്റെ ലതാ റാണിയെ പരാജയപ്പെടുത്തി.
ഗുരുഗ്രാമിൽ ബിജെപിയുടെ രാജ് റാണി മൽഹോത്ര കോൺഗ്രസിന്റെ സീമ പഹുജയെ പരാജയപ്പെടുത്തി. രണ്ട് മേയർ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി മിന്നും വിജയം നേടി. സോനെപത്തിൽ ബിജെപിയുടെ രാജീവ് ജെയിൻ കോൺഗ്രസിന്റെ കമൽ ദിവാനെ പരാജയപ്പെടുത്തി. അംബാലയിൽ ബിജെപിയുടെ ഷലൈജ സച്ച്ദേവ കോൺഗ്രസിന്റെ അമീഷ ചൗളയെ പരാജയപ്പെടുത്തി.
ഹിസാറിലെ മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രവീൺ പോപ്ലി കോൺഗ്രസിന്റെ കൃഷൻ സിംഗ്ലയെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: