ഇസ്ലാമബാദ് : പാകിസ്താന് ക്രിക്കറ്റ് ഐസിയുവിലാണെന്ന് മുന്‍ പാകിസ്ഥാന് ടീമിന്റെ ക്യാപ്റ്റനായ ഷാഹിദ് അഫ്രീദിയുടെ വിമര്‍ശനം. മോശം തീരുമാനങ്ങളെ തുടർന്നാണ് പാകിസ്താൻ ക്രിക്കറ്റ് ഐസിയിവിലായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഷദാബ് ഖാനെ ടി20 സ്ക്വാഡിൽ ഉൾപ്പെടുത്തിയതിനെ വിമര്‍ശിക്കുന്നതിനിടയിലാണ് അഫ്രീദിയുടെ ഈ ഐസിയു പരാമര്‍ശം. .”കഴിഞ്ഞ ടി20 ലോകകപ്പ് മുതല്‍ പുറത്തിരിക്കുന്ന ഷദാബ് ഖാനെ എന്തിനാണ് പൊടുന്നനെ ടീമില്‍ എടുത്തത്?. എന്താണ് അവന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം?. അതോ അവനെ ടീമിലെടുക്കാന്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ?”- അഫ്രീദി ചോദിക്കുന്നു.
‘എല്ലാ സമയത്തും നമ്മൾ ടൂര്‍ണ്ണമെന്റുകള്‍ക്ക് ഒരുങ്ങേണ്ടതിനെ കുറിച്ചാണ് സംസാരിക്കുക. എന്നാൽ ഓരോ ടൂർണമെന്റുകള്‍ എത്തുമ്പോഴും നമ്മല് അതില്‍ തോല്ക്കുന്നു. പിന്നീട് ക്രിക്കറ്റിനെ രക്ഷിക്കാന്‍ സര്‍ജറി നടത്തേണ്ടതിനെക്കുറിച്ച് സംസാരിക്കും. സത്യമെന്തെന്നാൽ പാകിസ്താൻ ക്രിക്കറ്റ് ഐസിയുവിലാണ്. തെറ്റായ തീരുമാനമാണ് അതിന് കാരണം”.- അഫ്രീദി വിമര്‍ശനം തുടരുന്നു.
പുതിയൊരു ചെയർമാൻ വരുമ്പോൾ അയാൾ എല്ലാം മാറ്റും. പരിശീലകനെയും ക്യാപ്റ്റനെയും ചില താരങ്ങളെയും മാറ്റും. ഇതിന്റെയെല്ലാം അവസാനം ബോർഡ് അംഗങ്ങളുടെ ഉത്തരവാദിത്തം എന്താണ്. പരിശീലകൻ താരങ്ങളെ കുറ്റം പറയും മാനേജ്മെന്റ് താരങ്ങളെയും പരിശീലകരെയും കുറ്റം പറയും എല്ലാവര്ക്കും അവനവന്റെ സ്ഥാനം രക്ഷിക്കണമല്ലോ”- അഫ്രീദി വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: