തിരുവനന്തപുരം: ജന്മഭൂമി സുവർണ്ണ ജൂബിലി സമാപന ആഘോഷങ്ങളുടെ സംഘാടക സമിതിയെ പ്രഖ്യാപിച്ചു. സംഘാടക സമിതി രക്ഷാധികാരികളായി കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവരും ചെയർമാനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പ്രവർത്തിക്കും.
സിസ ഡയറക്ടർ ഡോ. സി സുരേഷ് കുമാർ ജനറൽ കൺവീനറും വൈസ് ചെയർമാനായി ജന്മഭൂമി എം.ഡി എം. രാധാകൃഷ്ണനും ചുമതല നിർവഹിക്കും.
നഗരാസൂത്രണ വിദഗ്ധൻ അനിൽകുമാർ പണ്ടാല, മുൻ ഡിജിപി ആർ. ശ്രീലേഖ ഐപി എസ്, മുൻ ഐജി എസ്. ഗോപിനാഥ്, ടി പി ശങ്കരൻകുട്ടി നായർ, ചെങ്കൽ രാജശേഖരൻ, രഞ്ജിത്ത് കാർത്തികേയൻ, ജി സുരേഷ് കുമാർ, മുൻ സിവിൽ എവിയേഷൻ സെക്രട്ടറി മാധവൻ നമ്പ്യാർ, കേരളാ സർവകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ എന്നിവർ വിവിധ വിഭാഗങ്ങളുടെ ചെയർമാന്മാരായി പ്രവർത്തിക്കും. വിവിധ വകുപ്പുകളിലായി ഇരുന്നൂറോളം പേരുടെ സംഘാടക സമിതിയെയും പരിപാടിയിൽ പ്രഖ്യാപിച്ചു.
സുവർണ്ണ ജൂബിലി ആഘോഷ പരിപാടിയുടെ ബ്രോഷർ പ്രകാശനം മുതിർന്ന നേതാവ് രാമൻ പിള്ള ജന്മഭൂമി എംഡി എം. രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: