മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺ കുട്ടികളെ നാടുവിടാൻ സഹായിച്ച റഹീം അസ്ലമിനെ കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നു. താനൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. മുംബൈയിൽ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരിൽ നിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എന്തിനാണ് കുട്ടികൾ വീടുവിട്ടിറങ്ങിയതെന്ന കാര്യത്തിൽ വ്യക്തത വരുത്തുമെന്നും യാത്രയിൽ കുട്ടികളെ സഹായിച്ച യുവാവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ജില്ലാ പോലിസ് മേധാവി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ഇരുവരും ബുധനാഴ്ചയാണ് മുംബൈയിലേക്ക് കടന്നത്.
അതേസമയം ഇവിടെ മാധ്യമങ്ങളും മറ്റുള്ളവരും ബോധപൂർവ്വം പെൺകുട്ടികളെ ഇവിടെ നിന്നും കൊണ്ടു പോയ റഹീം എന്ന യുവാവിനെ മറച്ചു പിടിക്കുകയാണെന്ന് കാസയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മാധ്യമങ്ങളും പോലീസും റഹീമിനെ കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്തു വിടുന്നില്ല. കുട്ടികളെ മുംബൈയിലേക്ക് കൊണ്ടുപോയതിൽ റഹീമിന്റെ പങ്കും നാട്ടിലും മുംബൈയിലും ഉള്ള ബന്ധങ്ങളും അന്വേഷിക്കപ്പെടണം. റഹീമിനു പകരം ഒരു രാജേഷ് ആണ് കുട്ടികളെ കൊണ്ടുപോയെങ്കിൽ കാണാമായിരുന്നു രാജേഷിന്റെ കുഞ്ഞമ്മയുടെ ആധാർ കാർഡിന്റെ കോപ്പി വരെ മാധ്യമങ്ങൾ പുറത്തുവിട്ടേനെയെന്നും പോസ്റ്റിൽ പറയുന്നു.
മുംബൈ ചത്രപതി ശിവാജി ടെർമിനലിൽ ആദ്യമായി എത്തുന്ന ഭാഷയറിയുന്ന 40 വയസ്സുള്ള മലയാളി പോലും വഴിയും പോകേണ്ട മാർഗങ്ങളും അറിയാതെ അന്താളിച്ചു നിൽക്കുമെന്നിരിക്കെ മലയാളം മാത്രം അറിയാവുന്ന പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ എങ്ങനെ അവിടെ നിന്നും മാറിയുള്ള മലയാളിയുടെ ബ്യൂട്ടിപാർലറിൽ തന്നെ ഇത്ര കൃത്യമായി എത്തി എന്നതിൽ ദുരൂഹതയുണ്ട്
പാലാരിവട്ടംകാരനായ ഒരു പ്രിൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ആ ബ്യൂട്ടിപാർലർ എന്നും ,ഏതാനം വർഷം മുമ്പ് മറ്റൊരു പേരിൽ പ്രവർത്തിച്ചിരുന്ന ആ ബ്യൂട്ടിപാർലറിൽ മുംബൈ പോലീസ് റെയ്ഡ് നടത്തിയതായും നിരവധി മലയാളി പെൺകുട്ടികളെ അടക്കം അനാശാസ്യത്തിന് പിടികൂടിയതായി മുംബൈ മലയാളികൾ തന്നെ വെളിപ്പെടുത്തുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു . അതുകൊണ്ട് തന്നെ താനൂർ പോലീസ് ഈ കേസ് ഒരു മാൻ മിസ്സിംഗ് കേസ് മാത്രമായി എടുത്ത് കുട്ടികളെ തിരിച്ചു കിട്ടിയതിനെ തുടർന്ന് ക്ലോസ് ചെയ്യരുത്. സമഗ്രമായ അന്വേഷണം വേണമെന്നും പോസ്റ്റിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: