മുംബൈ: ഇനി കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈയിലേക്ക് വെറും 600 രൂപയ്ക്ക് കടല്‍ യാത്ര ചെയ്യാം. കുറഞ്ഞ ബജറ്റില്‍ ദീര്‍ഘദൂരം കടലിലൂടെ യാത്ര സാധ്യമാക്കുന്ന സീ ഗ്ലൈഡന് ആണ് ഐഐടി മദ്രാസിലെ വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ് കമ്പനി സൃഷ്ടിച്ചത്.
ഈ ഗ്ലൈഡര്‍ കടല്‍ത്തിരമാലകള്‍ക്ക് മുകളിലൂടെ തെന്നിനീങ്ങി കുതിക്കുന്നത് കണ്ട് അമ്പരക്കുകയും അത്ഭുതം കൂറുകയും ചെയ്തത് മഹീന്ദ്ര കാര്‍ കമ്പനി ഉടമ സാക്ഷാല്‍ ആനന്ദ് മഹീന്ദ്രയാണ്. ഇദ്ദേഹം ഈ സീ ഗ്ലൈഡറിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കവെച്ചു.
വിദ്യാര്‍ത്ഥികളുടെ ഈ സ്റ്റാര്‍ട്ടപ് സംരഭത്തിന്റെ പേര് വാട്ടര്‍ ഫ്ലൈ ടെക്നോളജീസ് എന്നാണ്. മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗതയില്‍ ഈ ഗ്ലൈഡറിന് കടല്ത്തിരകള്ക്ക് മീതെക്കൂടെ കുതിക്കാന്‍ കഴിയുന്നു എന്നതാണ് സവിശേഷത. ഇതിന്റെ ഒരു പ്രാരംഭരൂപം ഈ വര്‍ഷം കമ്പനി പുറത്തിറക്കും. കടല്പ്പരപ്പില് നിന്നും നാല് മീറ്റര്‍ ഉയരത്തിലാണ് ഈ സീ ഗ്ലൈഡര്‍ പറക്കുക. ഇതുവഴി യാത്രക്കാരെ കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈയിലേക്ക് 600 രൂപ ചെലവില്‍ എത്തിക്കുകയാണ് വാട്ടര്‍ ഫ്ലൈ ടെക്നോളജീസിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: