Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക വനിതാദിനം: ഇഴഞ്ഞു നീങ്ങാതെ പൊരുതി മുന്നേറിയ കുംഭാമ്മ

Janmabhumi Online by Janmabhumi Online
Mar 8, 2025, 10:47 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

വെള്ളമുണ്ട (മാനന്തവാടി): ഇരുകാലും തളര്‍ന്ന ജീവിതം ഇഴഞ്ഞുതീര്‍ക്കുകയായിരുന്നില്ല കുംഭാമ്മ; പൊരുതി മുന്നേറുകയായിരുന്നു. ഒന്നിനു പിന്നാലെ മറ്റൊന്നായി ജീവിതമുടനീളം വെല്ലുവിളികള്‍ നേരിടുമ്പോഴും അവര്‍ തളര്‍ന്നിരുന്നില്ല.

മൂന്നാം വയസില്‍ ഇരുകാലുകളും തളര്‍ന്നു. പോളിയോ ബാധിതയായി ഊരില്‍ തളച്ചിടപ്പെടേണ്ട ഇരുട്ടുനിറഞ്ഞ ജീവിതത്തില്‍ നിന്നാണ് ജൈവകര്‍ഷകയെന്ന പുതിയ മേല്‍വിലാസത്തിലേക്ക് കുംഭ എന്ന കുറിച്യ യുവതി ഇരുകാലുകളുടെയും സഹായമില്ലാതെ നടന്നു മുന്നേറിയത്. വെള്ളമുണ്ട മംഗലശ്ശേരി കുന്നിന്റെ താഴ്‌വാരത്തെ കൊല്ലിയില്‍ വനവാസി ഗ്രാമത്തിലെ കുംഭ എന്ന യുവതിയുടെ ജീവിതം അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഗോത്ര പാഠങ്ങളാണ് നമുക്ക് പറഞ്ഞുതരുന്നത്.

വിവാഹശേഷം ഭര്‍ത്താവിന്റെ തണലില്‍ കഴിയേണ്ടതായിരുന്നു കുംഭയുടെ ശിഷ്ടജീവിതം. എന്നാല്‍ ഭര്‍ത്താവ് രോഗബാധിതനായി മരണമടഞ്ഞതോടെ മുന്നില്‍ ഇരുട്ടായി. അരയ്‌ക്ക് താഴെ നേരത്തെ തളര്‍ന്ന ജീവിതം അടിമുടി തളര്‍ന്നു. ഭര്‍ത്താവ് കുങ്കന്റെ അവിചാരിത വേര്‍പാടില്‍ തകരാതെ മകന്‍ രാജുവിനെ പോറ്റാന്‍ കുംഭ മണ്ണിലേക്കിറങ്ങി. മണ്ണിലേക്ക് ഇറങ്ങുകയായിരുന്നില്ലല്ലോ, ഇരുകാലുകളും തളര്‍ന്ന അവര്‍ ഇഴഞ്ഞു മുന്നേറുകയായിരുന്നു. സ്വന്തമായുള്ള രണ്ടേക്കര്‍ കൃഷിയിടത്തില്‍ മുത്താറിയും തിനയും ചാമയും പച്ചക്കറികളും നട്ടുനനച്ചു വളര്‍ത്തി. കുന്നിറങ്ങിയും കാടിറങ്ങിയും വരമ്പിലൂടെയും വയലിലൂടെയും ഇഴഞ്ഞുതീര്‍ത്ത വിയര്‍പ്പിന്റെ ചരിത്രത്തില്‍ നിന്നാണ് ജൈവകര്‍ഷക എന്ന പുതിയ മേല്‍വിലാസത്തിലേക്ക് കുംഭാമ്മ തന്നെ പറിച്ചുനട്ടത്.

ഇടയ്‌ക്ക് അര്‍ബുദത്തിന്റെ ആക്രമണം. അപ്പോഴും തളര്‍ന്നില്ല. ചികിത്സയ്‌ക്ക് ശേഷം സ്തനാര്‍ബുദം പിന്നെയും വേട്ടയാടി. രണ്ട് ശസ്ത്രക്രിയകള്‍… അസുഖത്തെ അതിജീവിച്ച് അവര്‍ പാടത്തേക്കിറങ്ങി. ഇപ്പോഴും ഇരുചക്രവാഹനം പോലുമെത്താത്ത വനവാസി ഗ്രാമത്തില്‍ നിന്നാണ് അവര്‍ വിധിയെ സ്വന്തം നെറ്റിയിലെ വിയര്‍പ്പ് കൊണ്ട് തിരുത്തി മുന്നേറിയത്. എന്നാല്‍ കുംഭാമ്മയ്‌ക്ക് വീണ്ടും തിരിച്ചടിയേല്‍ക്കാനായിരുന്നു വിധി. ഒരു കൊല്ലം മുമ്പ് വലത് ഭാഗം തളര്‍ന്നു. ഇതോടെ കൈകള്‍ ഉപയോഗിച്ച് ചലിക്കാന്‍ കഴിയാതെയായി. കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ ബോധംകെട്ടുവീഴുകയായിരുന്നു.

ഇപ്പോള്‍ പക്ഷാഘാതത്തിന്റെ ചികിത്സയിലാണ്. വലത് കൈയ്‌ക്ക് സ്വാധീനക്കുറവുണ്ട്. ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. കൈയ്‌ക്ക് ബലം വന്നാല്‍ വീണ്ടും കൃഷിയിലേക്ക് ഇറങ്ങാന്‍ തന്നെയാണ് 71കാരിയായ കുംഭാമ്മ കൊതിക്കുന്നത്. ഏറെ പുരസ്‌കാരങ്ങള്‍ നേടിയ കുംഭാമ്മയെ സുഗതകുമാരി മുതല്‍ മമ്മൂട്ടി വരെ പ്രോത്സാഹിപ്പിച്ചു.

സംസ്ഥാന കര്‍ഷക അവാര്‍ഡ്, ജൈവവൈവിധ്യ അവാര്‍ഡ്, കര്‍ഷകമോര്‍ച്ച കിസാന്‍ ജവാന്‍ സമ്മാന്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. നാളെ കല്‍പ്പറ്റയില്‍ നടക്കുന്ന ഗോത്രപര്‍വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കുംഭാമ്മയെ ആദരിക്കും. വള്ളിയൂര്‍ക്കാവില്‍ 20, 21 തീയതികളില്‍ നടക്കുന്ന ഗോത്ര കലാസംഗമമായ ഗോത്രപര്‍വം 2025ന്റെ ഉദ്ഘാടനമാണ് നാളെ. ആ വേദിയിലാണ് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഠിനപ്രയത്‌നത്തിന്റെയും നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും ആള്‍രൂപമായ വെള്ളമുണ്ട മംഗലശ്ശേരി കൊല്ലിയില്‍ കുംഭാമ്മയെ ആദരിക്കുന്നത്. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് പരിപാടി.

ജന്മനാടിന്റെ ആദരമേറ്റുവാങ്ങുന്നതിന്റെ സന്തോഷമാണ് രോഗക്കിടക്കയിലും കുംഭാമ്മയ്‌ക്കുള്ളത്. ലോക വനിതാദിനത്തില്‍ വനിതാ ശാക്തീകരണത്തിന് മാതൃക തേടുന്നവര്‍ കുംഭാമ്മയെ ഒരു നോക്ക് കണ്ടാല്‍ മതിയാവും.

Tags: world womens dayVellamundaKumbhamma
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിസർവ് ബാങ്കിലും പച്ചവെളിച്ചം; വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തത് മദനി പ്രതിയായ യുഎപിഎ കേസിലെ കൂട്ടുപ്രതി കെ.കെ ഷാഹിന

Kozhikode

ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകലാണ് സ്ത്രീയുടെ വിജയം: ഡോ.കെ.പ്രതിഭ

Kozhikode

കടൽ കടന്നെത്തി കൈരളിയുടെ മരുമക്കളായവർ കഥ പറഞ്ഞു

Kozhikode

ഇന്ന് വനിതാദിനം; സീന ഓർക്കുന്നു, ആ മൂന്ന് ഓർക്കിഡുകളെ

India

വണക്കം! ഞാൻ വൈശാലി; വനിതാ ദിനത്തിൽ പ്രധാനമന്ത്രിയുടെ എക്സ് അക്കൗണ്ടിന്റെ ചുമതല ഏറ്റെടുത്ത് വനിത ചെസ് ഗ്രാൻഡ് മാസ്റ്റർ

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies