മുംബൈ: മെലിഞ്ഞവരെ മതിയെങ്കില്‍ ഷമാ മുഹമ്മദ് മോഡലിംഗ് മത്സരത്തിലൂടെ തെരഞ്ഞെടുക്കൂ എന്ന് സുനില്‍ ഗവാസ്കര്‍. രോഹിത് ശർമയെ തടിയന് എന്ന് വിളിച്ച കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പരാമർശത്തിന് മറുപടി നല്‍കുകയായിരുന്നു സുനിൽ ഗവാസ്കർ.
ശരീരത്തിന്റെ വലിപ്പത്തിൽ അല്ല, ടീമിനായി റൺസ് നേടുന്നതിൽ ആണ് കാര്യം എന്നും സുനിൽ ഗവാസ്കർ പറഞ്ഞു.ഇന്ത്യ- ന്യൂസിലൻഡ് ചാമ്പ്യൻസ് ട്രോഫി മത്സരത്തിന് പിന്നാലെയാണ് രോഹിത് ശർമ്മയെ തടിയനെന്നും കായികതാരത്തിന് ചേർന്ന ശരീരപ്രകൃതിയല്ലെന്നും ഭാരം കുറയ്ക്കേണ്ടതുണ്ടെന്നും കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് എക്സിൽ പോസ്റ്റിട്ടത്.
നേരത്തെ രോഹിതിനെ പിന്തുണച്ച് ഹർഭജൻ സിങ് രംഗത്തെത്തിയിരുന്നു. രോഹിത് ശർമ്മയുടെ ഫിറ്റ്നസ് സംബന്ധിച്ച വിവാദം ദൗർഭാഗ്യകരവും അനാവശ്യവുമെന്ന് ഹർഭജൻ സിങ് പറഞ്ഞിരുന്നു. കായികതാരങ്ങളും വികാര വിചാരങ്ങളുള്ള മനുഷ്യരാണ്. കളിയെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ആളുകൾ പരാമർശങ്ങൾ നടത്തുന്നത് വേദനാജനകമാണെന്ന് ഹർഭജൻ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: