കൊച്ചി: പിഞ്ചുപെണ്‍കുഞ്ഞിനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന അച്ഛന്റെ പരാതിയില്‍ പോക്സോ കേസെടുത്ത പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തത് അത്ഭുതകരമാണെന്നും ദാമ്പത്യ തര്‍ക്കങ്ങളുടെ ഇത്തരത്തിലുള്ള പോക്ക് നാണക്കേടുണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് പി.വി കുഞ്ഞുകൃഷ്ണന്‍ പറഞ്ഞു. ഭര്‍ത്താവ് നല്കിയ പരാതിയെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ ദാമ്പത്യതര്‍ക്കവും കുട്ടിയെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് കേസുമുണ്ട്. ഇതിന്റെ ഭാഗമായിരുന്നു പരാതി. അമ്മ ഒന്നരവയസുളള പെണ്‍കുഞ്ഞിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് മറ്റൊരു സ്ത്രീ പറഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് കേസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: