ദുബായ്: ആസ്ത്രേല്യയ്ക്കെതിരെ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ രോഹിത് ശര്‍മ്മ സിക്സറടിച്ചപ്പോള്‍ ഗ്യാലറിയില്‍ ഇരട്ടിയാരവം. 29 പന്തുകള്‍ നേരിട്ട് 28 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു രോഹിത് ശര്‍മ്മ. സിക്സറിന് പിന്നാലെ 3 ബൗണ്ടറി കൂടിയടിച്ചു രോഹിത് ശര്‍മ്മ. രോഹിത്, രോഹിത്, രോഹിത് എന്ന ആരവമാണ് ഗ്യാലറി മുഴുവന്‍. ഇത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആവേശം പകര്‍ന്നു. പേസ് ബൗളര്‍മാരെ മാറ്റി സ്പിന്നറെ ഇറക്കേണ്ടി വന്നു ആസ്ത്രേല്യക്ക്. കൊണോലിയുടെ സ്പിന്നില്‍ എല്‍ബി ഡബ്ലയു ആയി പുറത്താവുകയായിരുന്നു രോഹിത് ശര്‍മ്മ.
കഴിഞ്ഞ ദിവസം രോഹിത് ശര്‍മ്മയെ തടിയന് എന്ന് കുറ്റപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് നടത്തിയ ആക്രമണത്തിന് രോഹിത് ശര്‍മ്മ തന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ മറുപടി കൊടുക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.
ഒരു സ്പോര്‍ട്സ് താരത്തിന് വേണ്ട ശാരീരികക്ഷമത രോഹിത് ശര്മ്മയ്ക്കില്ലെന്നായിരുന്നു ഷമാ മുഹമ്മദിന്റെ ആരോപണം. സമാനതകളില്ലാത്ത നേട്ടങ്ങള്‍ വാരിക്കൂട്ടിയ രോഹിത് ശര്‍മ്മയ്ക്കെതിരെ എന്തിനാണ് ഇത്തരം ഒരു കമന്റ് അവര്‍ നടത്തിയതെന്ന ചോദ്യത്തിന് ഉത്തരമില്ല. അതും ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെയും ന്യൂസിലാന്റിനെയും തകര്‍ത്ത് സെമിയില്‍ എത്തിയ ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ക്യാപ്റ്റന്‍ കൂടിയാണ് രോഹിത് ശര്‍മ്മ. കോണ്‍ഗ്രസ് തന്നെ ഷമാ മുഹമ്മദിന്റെ ഈ പ്രസ്താവനയില്‍ പങ്കില്ലെന്ന് പരസ്യമായി പ്രസ്താവിക്കേണ്ടിവന്നു. കോണ്ഗ്രിസും രാഹുല്‍ ഗാന്ധിയ്ക്കും എതിരെ അത്രയ്ക്ക് ശക്തമായ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ ഈ പ്രസ്താവനയുടെ പേരില്‍ നടന്നത്.
ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേല്യ 264 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വിജയിക്കാന്‍ 265 റണ്‍സ് വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: