കണ്ണൂര്‍ ; കള്ള് ഗ്ലൂക്കോസിനേക്കാൾ പവർഫുൾ പാനീയമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ . മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ.
ഗോവിന്ദൻ മാഷ് പറഞ്ഞത് മദ്യത്തെ കുറിച്ചാണ് . തെങ്ങിൽനിന്നുണ്ടാകുന്ന അതിന്റെ നീര് , അടുത്ത കാലത്ത് അത് ശേഖരിക്കാൻ പദ്ധതി ഉണ്ടാക്കിയിരുന്നു. തെങ്ങില്‍നിന്ന് ശേഖരിക്കുന്ന നീര് കെമിക്കല്‍ ഉപയോഗിച്ചുകൊണ്ട് മദ്യമായി മനുഷ്യന്റെ ബോധത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയത്തക്ക ലിക്വറായി മാറും. എന്നാൽ ഇളനീരിനേക്കാൾ ഔഷധവീര്യമുള്ളതാണ് തെങ്ങിൽ നിന്നെടുക്കുന്ന കള്ള്.
പണ്ടു കാലത്ത് നാട്ടിൽ പ്രസവിച്ചു കഴിഞ്ഞാൽ വീടിന്റെ മുറ്റത്തുള്ള തെങ്ങ് ചെത്തി അതിൽ നിന്നെടുക്കുന്ന നീര് ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് കൊടുക്കും . ഇന്നത്തെ ഗ്ലൂക്കോസിനേക്കാൾ പവർഫുളായ , പ്രകൃതി തരുന്ന ലിക്വിഡ് ആയിരുന്നു ഇത്.
എന്നാല്‍, അത് മറ്റുവസ്തുക്കള്‍ ചേര്‍ത്ത് ലിക്വര്‍ ആക്കി തീര്‍ക്കരുത്. മദ്യത്തിന്റെ വീര്യങ്ങളിലേക്ക് കൊണ്ടുപോകരുത്. കേരളത്തിലെ കള്ളുചെത്ത് വ്യവസായം ശക്തിപ്പെടുത്തണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ബംഗാളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ രാവിലെ പനങ്കള്ള് ശേഖരിച്ച് ഹോട്ടലിൽ കൊണ്ടു പോയി വിൽക്കും. ആ പാനീയം കുടിച്ചാൽ ബെഡ് കോഫീ കുടിക്കുന്നതിനേക്കാൾ ഗുണകരമാണ് ‘ – ഇ.പി. ജയരാജന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: