പ്രാഗ് (ചെക്കോസ്ലൊവാക്യ): പ്രാഗില്‍ നടക്കുന്ന പ്രാഗ് അന്താരാഷ്ട്ര ചെസ് മത്സരത്തില്‍ ജര്‍മ്മനിയുടെ വിന്‍സെന്റ് കെയ്മറെ തോല്പിച്ച് പ്രജ്ഞാനന്ദയുടെ കുതിപ്പ്. നാല് റൗണ്ട് മത്സരം പിന്നിട്ടപ്പോള്‍ രണ്ട് വിജയവും രണ്ട് സമനിലയുമായി മൂന്ന് പോയിന്റോടെ പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്തായി. കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച് വിന്‍സെന്റ് കെയ്മറെ തോല്പിച്ചു എന്നത് പ്രജ്ഞാനന്ദയുടെ ആത്മവിശ്വാസം കൂട്ടും.
ഫ്രഞ്ച് വിനാവര് വേരിയേഷന്‍ എന്ന പുതിയ ഓപ്പണിംഗാണ് മനപൂര്‍വ്വം ഇക്കുറി പ്രജ്ഞാനന്ദ പരീക്ഷിച്ചത്. ഇത് വിന്‍സെന്റ് കെയ്മറെ അമ്പരപ്പിച്ചിരിക്കാമെന്നും പ്രജ്ഞാനന്ദ കണക്കുകൂട്ടുന്നു. പക്ഷെ ഇതില്‍ അഞ്ചാമത്തെ പരീക്ഷണനീക്കം പ്രജ്ഞാനന്ദയെ തെല്ല് അമ്പരപ്പിക്കാതിരുന്നില്ല. ഓപ്പണിംഗില്‍ കെയ്മര്‍ നേട്ടമുണ്ടാക്കിയെങ്കിലും 14ാമത്തെ നീക്കം മുതല്‍ പ്രജ്ഞാനന്ദയ്ക്ക് പതുക്കെ പതുക്കെ മേല്‍ക്കൈ നേടാന്‍ സാധിച്ചു. ക്വിന്സൈഡില് സാധാരണ ബാഡ് ഫ്രഞ്ച് ബിഷപ്പ് എന്ന് വിളിക്കപ്പെടുന്ന ബിഷപ്പിനെ സജീവമാക്കുകയും ക്വീനിനെക്കൂടി കൂട്ടുപിടിച്ച് ആക്രമിച്ചതുമാണ് പ്രജ്ഞാനന്ദയ്ക്ക് അനുകൂലമായി കളി തിരിഞ്ഞത്. അങ്ങിനെ ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ അവസാന റൗണ്ടില്‍ പ്രജ്ഞാനന്ദയെ തോല്പിച്ച് വിന്‍സെന്റ് കെയ്മര്ക്ക് ഒരു മധുരപ്രതികാരം നല്‍കാനും പ്രജ്ഞാനന്ദയ്ക്കായി.
ഇന്ത്യയുടെ ഗ്രാന്റ് മാസ്റ്റര്‍ അരവിന്ദ് ചിതംബരവും മൂന്ന് പോയിന്റോടെ ഒന്നാം സ്ഥാനത്തുണ്ട്. നാലാ റൗണ്ടില്‍ അമേരിക്കയുടെ സാം ഷാങ്ക് ലാങ്കിനെ സമനിലയില്‍ തളച്ചതോടെയാണ് അരവിന്ദ് ചിതംബരത്തിന് മൂന്ന് പോയിന്റായത്. ഒരു കാലാള്‍ (പോണ്) കുറവുണ്ടായിരുന്നിട്ടും സാം ഷാങ്ക് ലാങ്കിനെപ്പോലെ ഈ ടൂര്‍ണ്ണമെന്റില്‍ തിളങ്ങി നില്ക്കുന്ന താരത്തെ സമനിലയില്‍ കുരുക്കാനായി എന്നത് അരവിന്ദ് ചിതംബരവും ഫോമിലാണെന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ദിവസം അരവിന്ദ് ചിതംബരവും വിന്‍സെന്റ് കെയ്മറെ തോല്പിച്ചിരുന്നു.
ഇതോടെ പ്രാഗ് ചെസ്സില്‍ വിന്‍സെന്റ് കെയ്മറുടെ കഷ്ടകാലം തുടരുകയാണെന്നേ പറയേണ്ടൂ. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജര്‍മ്മനിയില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസ്സില്‍ ചാമ്പ്യനായി തിളങ്ങി നില്ക്കുന്ന ജര്‍മ്മന്‍ ഗ്രാന്റ് മാസ്റ്ററായ വിന്‍സെന്റ് കെയ്മറെ ഇന്ത്യന്‍ താരങ്ങള്‍ തലങ്ങും വിലങ്ങും തോല്പിക്കുകയാണ്. .ജര്‍മ്മനിയില്‍ നടന്ന ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സനെയും ഫാബിയാനോ കരുവാനയെയും വീഴ്ത്തി കിരീടം നേടി അപാരഫോമിലായിരുന്ന വിന്‍സെന്റ് കെയ്മറുടെ തുടര്‍ച്ചയായ തോല്‍വികള്‍ ജര്‍മ്മനിയില്‍ വലിയ വാര്‍ത്തയാണ്. അതേ സമയം, ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ഈയിടെ കിരീടം ചൂടിയ പ്രജ്ഞാനന്ദ ഒരു ചെറിയ സ്റ്റാര്‍ട്ടിംഗ് ട്രബിളിന് ശേഷം വിജയത്തിന്റെ വഴികള്‍ തുറന്നിരിക്കുന്നു. മൂന്നും നാലും റൗണ്ടുകളില്‍ തുടര്‍ച്ചയായി ജയിച്ചിരിക്കുകയാണ് പ്രജ്ഞാനന്ദ. ഇപ്പോള്‍ വിന്‍സെന്റ് കെയ്മറെക്കൂടി വീഴ്ത്തിയതോടെ പ്രജ്ഞാനന്ദയുടെ ആത്മവിശ്വാസം ഇനിയുള്ള റൗണ്ടുകളില്‍ കുതിച്ചുയരും.
ആദ്യ റൗണ്ടില്‍ ചെക്ക് ഗ്രാന്റ് മാസ്റ്റര്‍ വാന്‍ ഗ്യൂയനുമായുള്ള മത്സരത്തില്‍ തോല്‍വിയുടെ വായില്‍ നിന്നും കഷ്ടി രക്ഷപ്പെട്ട് സമനില നേടിയ അരവിന്ദ് ചിതംബരം തുടര്‍ന്നുള്ള റൗണ്ടുകളില്‍ അപാരപ്രകടനം അഴിച്ചുവിട്ട് മാധ്യമങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ഗുകേഷിനെ വീഴ്ത്തി കിരീടം നേടിയ പ്രജ്ഞാനന്ദ പക്ഷെ പ്രാഗ് ചെസ്സില്‍ തന്റെ സ്വാഭാവിക ഗെയിം എന്തുകൊണ്ടോ പുറത്തെടുക്കുന്നില്ല. ആക്രമിക്കാതെ, പ്രതിരോധത്തിലൂന്നി കളിക്കുന്ന പ്രജ്ഞാനന്ദയുടെ ആദ്യ രണ്ട് ഗെയിമുകള്‍ സമനിലയില്‍ കലാശിച്ചിരുന്നു. ഇപ്പോള്‍ മൂന്നാഇപ്പോഴാണ് ആക്രമണ ഗെയിം പുറത്തെടുത്തിരിക്കുന്നത്.
വിജയവഴി കണ്ടെത്താനാകാതെ വിന്‍സെന്റ് കെയ്മര്‍
ഇംഗ്ലീഷ് ഓപ്പണിംഗ് ശൈലിയില്‍ കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച വിന്‍സെന്റ് കെയ്മര്‍ അമേരിക്കന്‍ ഗ്രാന്റ് മാസ്റ്റര്‍ സാം ഷാക് ലാന്റിനെതിരെ മൂന്നാം റൗണ്ടില്‍ വിജയം കൊയ്തെങ്കിലും നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദയോട് തോറ്റതോടെ ഫോം മങ്ങിയ കെയ്മറെയാണ് പ്രാഗ് ചെസ്സില്‍ കാണുന്നത്. ഒന്നാം റൗണ്ടില്‍ വെയ് യിയെയും രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ അരവിന്ദ് ചിതംബരവും വിന്‍സെന്റ് കെയ്മറെ തോല്പിച്ചു. ഈ ടൂര്‍ണ്ണമെന്റില്‍ ഗുകേഷ് കളിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: