കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് ഗ്രീന്‍ പാംസ് സസ്റ്റെയ്നബിള്‍ സമ്മിറ്റ് നടത്തി. കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന ഗ്രീന്‍ പാംസ് സസ്റ്റെയ്നബിള്‍ സമ്മിറ്റ് ലുബ്രിസോള്‍ ഇന്ത്യ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക എംഡി ഭാവന ബിന്ദ്ര ഉദ്ഘാടനം ചെയ്തു.
പ്രാദേശികമായ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് പ്രാദേശികമായി ഉത്പാദനം നടക്കുമ്പോഴാണ് സുസ്ഥിര വികസനം നിലനിര്‍ത്താനാവുകയെന്ന് ഭാവന ബിന്ദ്ര പറഞ്ഞു. ഗേറ്റ് ഫൗണ്ടേഷന് ഇന്ത്യ ആന്‍ഡ് ലീഡ്, സൗത്ത് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യ കണ്ട്രി ഡയറക്ടര്‍ ഹരിമേനോന്‍ മുഖ്യപ്രഭാഷണം നടത്തി. ജികോസ് മാനേജ്മെന്റ് കൗണ്‍സില്‍ അംഗം ജോസഫ് മാര്ട്ടിന് ഫ്രാന്‍സിസ് സംസാരിച്ചു.
കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. സസ്റ്റെയ്നബിള്‍ സമ്മിറ്റ് ചെയര്മാന് ദിലീപ് നാരായണന് സംസാരിച്ചു. പാനല്‍ ചര്‍ച്ചയില്‍ ഡോ. സുഭാശിഷ് റേ മോഡറേറ്ററായിരുന്നു. ഇസാഫ് എംഡി പോള്‍ തോമസ്, എഫ്എസിടി മാര്‍ക്കറ്റിങ് ഡയറക്ടര്‍ അനുപം മിശ്ര, എലൈറ്റ് ഫുഡ് എക്സി. ഡയറക്ടര്‍ ദനേസ രഘുലാല്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് സിഇഒ മാത്യൂസ് മാര്‍ക്കോസ് എന്നിവര്‍ പങ്കെടുത്തു.
സസ്റ്റെയ്നബിള്‍ എന്റര്‍പ്രൈസ് പുരസ്കാരങ്ങള്‍ പ്ലാന്റ് ലിപിഡ്സും യുഎസ് ടിയും സ്വന്തമാക്കി. ബെസ്റ്റ് സിഎസ്ആര്‍ പ്രൊജക്ടുകളായി പ്ലാന്റ് ലിപിഡ്സ്, യുഎസ്ടി, നിറ്റ ജെലാറ്റിന്‍ ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ശോഭ ഡവലപ്പേഴ്സ്, എവിടി മക്കോര്‍മിക് ഇന്‍ഗ്രീഡിയന്‍സ് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. ഇംപാക്ട്ഫുള്‍ എന്‍ജിഒ ആയി ഇസാഫ് ഫൗണ്ടേഷനും സസ്റ്റെയ്നബിള്‍ സ്റ്റാര്‍ട്ടപ്പായി ആക്രിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: