മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ഒരു ഭീഷണി സന്ദേശം ഇന്ന് രാവിലെ ലഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു. ഒരു പാകിസ്ഥാൻ ഫോൺ നമ്പറിൽ നിന്നാണ് വാട്ട്സ്ആപ്പിലൂടെ സന്ദേശം അയച്ചത്. സന്ദേശം ലഭിച്ചതിനെത്തുടർന്ന് മുംബൈ പോലീസ് അതീവ ജാഗ്രതയിലാണ്.
‘മാലിക് ഷഹബാസ് ഹുമയൂൺ രാജ ദേവ്’ എന്ന് സ്വയം പരിചയപ്പെടുത്തുന്ന വ്യക്തി വാട്ട്സ്ആപ്പ് വഴി മുംബൈ ട്രാഫിക് പോലീസിനാണ് സന്ദേശം അയച്ചിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ആക്രമിക്കുമെന്നാണ് ഭീഷണി സന്ദേശം.
കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കും ഒരു അജ്ഞാത അക്കൗണ്ടിൽ നിന്ന് ഇമെയിൽ വഴി വധഭീഷണി ലഭിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഷിൻഡെയുടെ കാർ ബോംബ് വെച്ച് തകർക്കുമെന്ന് അയച്ചയാൾ ഭീഷണിപ്പെടുത്തിയത്.
നിലവിലെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: