തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ പൊലീസിന് നൽകിയ മൊഴി പുറത്ത്. മുത്തശ്ശിയായ സൽമാ ബീവിയോട് ഒരു വാക്ക് പോലും സംസാരിക്കാൻ നിൽക്കാതെ കണ്ടയുടൻ തലയ്‌ക്കടിച്ചുവെന്ന് ഇയാൾ വെളിപ്പെടുത്തി.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം തന്റെ ഉമ്മയാണ് എന്ന് നിരന്തരം കുറ്റപ്പെടുത്തി സംസാരിക്കുന്നതിലുള്ള വിരോധമാണ് പ്രതികാരത്തിന് കാരണം. ഇതേച്ചൊല്ലി ഇവരോട് സ്ഥിരം വഴക്കിടുമായിരുന്നുവെന്നും അഫാൻ പറഞ്ഞു.
അറസ്റ്റിന് മുൻപ് പാങ്ങോട് സി ഐയോടാണ് ഇയാൾ എല്ലാം തുറന്നു പറഞ്ഞത്. മുത്തശ്ശിയുടെ വീട്ടിലേക്ക് പോയത് കൊല്ലണമെന്ന ഒറ്റ ഉദ്ദേശത്തിലാണെന്നും, കൊലയ്‌ക്ക് ശേഷം ഒന്നര പവന്റെ മലയുമെടുത്ത് തിരികെപ്പോന്നുവെന്നും പറഞ്ഞ പ്രതി, ഉമ്മ മരിച്ചുവെന്നാണ് കരുതിയതെന്നും കൂട്ടിച്ചേർത്തു.
മുത്തശ്ശിയുടെ മാല പണയം വച്ച് 74000 രൂപ വാങ്ങിയെന്നും, 40000 രൂപ കടം വീട്ടിയ ശേഷം നേരെ പിതൃസഹോദരൻ ലത്തീഫിന്റെ വീട്ടിലേക്ക് പോയെന്നും പറഞ്ഞ അഫാൻ, 9 മിനിറ്റ് മാത്രമാണ് അമ്മൂമ്മയുടെ വീട്ടിൽ ചിലവഴിച്ചത്.
സല്‍മാ ബീവി, ലത്തീഫ്, ഇയാളുടെ ഭാര്യ എന്നിവരെ കൊന്നത് ഏറ്റുപറഞ്ഞതിന് ശേഷമാണ് ഫർസാനയെ കൊന്നതെന്ന് ഇയാൾ വ്യക്തമാക്കി. ഇതെല്ലാം ചെയ്തിട്ട് നമ്മൾ എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചുവെന്നും, പിന്നാലെ ചുറ്റിക കൊണ്ട് തലയ്‌ക്ക് അടിച്ചുവെന്നും ഇയാൾ മൊഴി നൽകി. സാജിതയെ കൊല്ലണമെന്ന് ഇല്ലായിരുന്നുവെന്നും, വിവരം പുറത്തു പോകാതിരിക്കാൻ ചെയ്യേണ്ടി വന്നതാണെന്നും അഫാൻ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: