നീണ്ട 37 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം ഗോവിന്ദയും ഭാര്യ സുനി അഹൂജയും വേര്‍പിരിയുന്നു. ദേശീയ മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പേ സുനിത ഗോവിന്ദയ്ക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറച്ച് കാലമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. വേര്‍പിരിയുന്നുവെന്ന വാര്‍ത്തകളോട് ഗോവിന്ദയോ സുനിതയോ പ്രതികരിച്ചിട്ടില്ല. ഒപ്പം അഭിനയിച്ച 30കാരിയായ മറാത്തി നടിയുമായുള്ള ഗോവിന്ദയുടെ അടുപ്പം പിരിയാനുള്ള കാരണമായി ബോളിവുഡ് നൗ, ടെലി മസാല എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ മാസം നല്കിയ ഒരു അഭിമുഖത്തില്‍ ഗോവിന്ദ വേര്‍പിരിഞ്ഞ് താമസിക്കുന്നതിനെ കുറിച്ച് സുനിത സംസാരിച്ചിരുന്നു. മുമ്പ് വിവാഹബന്ധം സുരക്ഷിതമാരായി തുടരാന്‍ താന്‍ മുമ്പ് ശ്രമിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ല എന്നാണ് സുനിത പറയുന്നത്.
കുട്ടികള്‍ക്കൊപ്പം താന്‍ ഫ്ളാറ്റില്‍ താമസിക്കുമ്പോള്‍ ഗോവിന്ദ അതിന് എതിര്‍വശത്തുള്ള ബംഗ്ലാവിലാണ് താമസിക്കാറുള്ളതെന്ന് സുനിത പറഞ്ഞിരുന്നു. ”ഞങ്ങള്‍ക്ക് രണ്ട് വീടുകളുണ്ട്. ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റിന് എതിര്‍വശത്ത് ഒരു ബംഗ്ലാവുണ്ട്. ഫ്ളാറ്റില്‍ എനിക്ക് കുട്ടികളും ഒരു ആരാധനാലയവും ഉണ്ടായിരുന്നു.
ഞങ്ങള്‍ ഫ്ളാറ്റില്‍ താമസിക്കും. അദ്ദേഹത്തിന്റെ മീറ്റിംഗുകള്‍ കഴിയാന്‍ വൈകും. ഞാനും മക്കളും ഒന്നിച്ചാണ് താമസിക്കുന്നത്. ഞാനും ഗോവിന്ദയും അങ്ങനെ സംസാരിക്കാറേയില്ല” എന്ന് സുനിത പറഞ്ഞിരുന്നു. തങ്ങളെ ആര്‍ക്കും പിരിക്കാനാവില്ല, എന്നാല്‍ പലരും തങ്ങളെ പിരിക്കാന്‍ നോക്കുന്നുണ്ട് എന്നും സുനിത ഒരിക്കല്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: