റായ്പൂർ : റായ്പൂരിലെ കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തി. ഛത്തീസ്ഗഡിലെ രാജീവ് ഭവന് ആരാണ് ധനസഹായം നൽകിയത് എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം . ഇതുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥർ കോൺഗ്രസ് ഇൻചാർജ് ജനറൽ സെക്രട്ടറി മൽകിത് സിംഗ് ഗൈഡുവിനോട് സംസാരിക്കുകയും സമൻസ് കൈമാറുകയും ചെയ്തു.
“അഴിമതി പണം നിക്ഷേപിക്കുന്നിടത്ത് ഇഡി റെയ്ഡ് നടത്തി. ആരും നിയമത്തേക്കാൾ വലുതല്ല.”എന്നാണ് ഇതിനെ പറ്റി, സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ് ശർമ്മ പറഞ്ഞത്. സുക്മയിലും കോണ്ടയിലും രാജീവ് ഭവന്റെ നിർമ്മാണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മുൻ എക്സൈസ് മന്ത്രി കവാസി ലഖ്മയുടെ വീട്ടിലും ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. അദ്ദേഹത്തിൽ നിന്ന് ചില നിർണ്ണായക രേഖകൾ കണ്ടെത്തിയതായി പറയപ്പെടുന്നു.
കോൺഗ്രസ് ഭവന്റെ നിർമ്മാണത്തിനുള്ള പണമിടപാടുകളെക്കുറിച്ചാണ് ഈ രേഖകളിൽ പരാമർശിച്ചിരിക്കുന്നത്. മദ്യക്കമ്പനിയിൽ നിന്നുള്ള പണം കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: