കൊച്ചി: വിദ്വേഷ പ്രസംഗങ്ങള്‍ക്ക് നിലവിലെ ശിക്ഷാവ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന് ഹൈക്കോടതി. പിഴ അടച്ച് രക്ഷപ്പെടാന്‍ നിലവിലെ നിയമങ്ങള്‍ അവസരം നല്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 196(1)(എ) (മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 299 (ഏതെങ്കിലും വിഭാഗത്തിന്റെയോ മതത്തെയോ മതവിശ്വാസങ്ങളെയോ അപമാനിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള മന:പൂര്‍വവും ദ്രോഹപരവുമായ പ്രവൃത്തികള്‍) എന്നിവയാണ് വിദ്വേഷ പ്രസംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ശിക്ഷാ വ്യവസ്ഥകള്‍. ഇതില്‍ രണ്ടിലും ജയില്‍ ശിക്ഷ നിര്‍ബന്ധമല്ല. തടവോ പിഴയോ വിധിക്കാന്‍ ജഡ്ജിമാര്‍ക്ക് വിവേചനാധികാരമുണ്ട്.-കോടതി ചൂണ്ടിക്കാട്ടി.
ഭാരതീയ ന്യായ സംഹിതയുടെ 196(1) (എ), 299 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് നല്കാവുന്ന പരമാവധി ശിക്ഷ മൂന്നുവര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണെന്നും കോടതി പറഞ്ഞു. രണ്ടാമതും കുറ്റം ചെയ്യുന്ന ആള്‍ക്ക് ഉയര്‍ന്ന ശിക്ഷ നല്‍കാനുള്ള വ്യവസ്ഥയില്ല. ഇത് ലോ കമ്മീഷനും പാര്‍ലമെന്റും പരിശോധിക്കേണ്ട കാര്യമാണ്. അതിനാല്‍, ഈ ഉത്തരവിന്റെ പകര്‍പ്പ് ലോ കമ്മീഷന് ചെയര്മാന് അയച്ചുകൊടുക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് കോടതി നിര്‍ദേശം നല്കി. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പിസി ജോര്‍ജിന്റെ
മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെങ്കിലും ജാമ്യം അനുവദിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: