അഹമ്മദാബാദ് : ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലില്‍.ഗുജറാത്തിനെതിരായ മത്സരം സമനിലയില്‍ കലാശിച്ചതോടെ ആദ്യ ഇന്നിംഗ്്സിലെ 2 റണ്‍സ് ലീഡ് കേരളത്തിന് തുണയായി. 26ന് നടക്കുന്ന ഫൈനലില്‍ വിദര്‍ഭയെയാണ് കേരളം നേരിടുക.മുംബൈയെ പരാജയപ്പെടുത്തിയാണ് വിദര്‍ഭ ഫൈനലില്‍ കടന്നത്.
ആദ്യ ഇന്നിംഗ്സില്‍ കേരളം 457 റണ്‍സ് നേടി. ഗുജറാത്ത് 455 റണ്‍സെടുത്തു.സ്പിന്നര്‍മാരായ ആദിത്യ സര്‍വാതേയും ജലജ് സക്സേനയും മികച്ച ബൗളിംഗ് കാഴ്ച വച്ചു. കാസര്കോട്ടുകാരന് മുഹമ്മദ് അസ്ഹറുദ്ദീന് സെഞ്ച്വറി (177നോട്ടൗട്ട് ) നേടി. ക്യാപ്റ്റന്‍ സച്ചിന് ബേബി, സല്മാന് നിസാര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി കേരളത്തിന് കരുത്തു പകര്‍ന്നു.
അഞ്ചാംദിനം മൂന്ന് വിക്കറ്റ് കൈവശം ഉണ്ടായിരിക്കെ 29 റണ്‍സ് മതിയായിരുന്നു ഗുജറാത്തിന് ലീഡ് നേടാന്‍.എന്നാല്‍ ജയ്മീത് പട്ടേലിനെയും സിദ്ദാര്‍ഥ് ദേശായിയെയും പുറത്താക്കി സാര്‍വതെയാണ് കേരളത്തിന് പ്രതീക്ഷ പകര്‍ന്നത്. രണ്ടാം ഇന്നിംഗ്സില്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തപ്പോള്‍ മത്സരം അവസാനിപ്പിക്കാന്‍ ഇരുടീമുകളും തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: