ജിബൂട്ടി : ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ഒരു പള്ളിയിൽ നിന്ന് തലയറുത്ത് മാറ്റിയ നിലയിൽ 70 ക്രിസ്ത്യാനികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോംഗോയിലെ കസങ്കയിലെ ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിൽ നിന്ന് കൂട്ടക്കുരുതിയുടെ തെളിവുകൾ പുറത്ത് വന്നത്.
തടവുകാരായി പിടിക്കപ്പെട്ടവരെയാണ് മുസ്ലിം തീവ്രവാദികളും വിമതരുമായ എഡിഎഫ് നിഷ്ഠൂരം വകവരുത്തിയത്. കസങ്കയിലെ ഗ്രാമങ്ങൾ ഓരോന്നായി കീഴടക്കിയിരുന്ന ഭീകരർ നാട്ടുകാരെ തടങ്കിലാക്കുകയായിരുന്നെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ഗ്രാമത്തിൽ നിന്ന് കാണാതായവരുമുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്. കത്തി ഉപയോഗിച്ച് ഈ ആളുകളെ തലയറുത്ത് കൊന്നതായിട്ടാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോംഗോയിൽ ആഭ്യന്തര യുദ്ധം ഉച്ചസ്ഥായിലാണ് നടക്കുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് ഐസിസുമായി ബന്ധമുള്ള എഡിഎഫ് ആണ്. ഇവർ മേഖലയിലെ ഏറ്റവും അപകടകരമായ സായുധ വിമത ഗ്രൂപ്പായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ ഈ പള്ളിയിൽ ഭീകരർ സാധാരണക്കാരെ കൊലപ്പെടുത്തിയ വിവരം ഓപ്പൺഡോർസ് പോർട്ടൽ പുറത്ത് വിട്ടിട്ടുണ്ട്.
ഫെബ്രുവരി 13 വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെ തീവ്രവാദികൾ ലുബെറോ മേഖലയിലെ മെയ്ബയിലെ വീടുകൾ ആക്രമിച്ചു. ഇരുപത് ക്രിസ്ത്യൻ പുരുഷന്മാരും സ്ത്രീകളും പുറത്തുവന്ന് ജയിലിലടയ്ക്കപ്പെട്ടു. ഈ വാർത്ത കേട്ടപ്പോൾ പ്രാദേശിക സമൂഹത്തിലെ ആളുകൾ പ്രതിഷേധവുമായി പുറത്തിറങ്ങി. എന്നാൽ അവർ പുറത്തുവന്നയുടനെ എഡിഎഫ് ഭീകരർ അവരെ വളഞ്ഞ് 50 പേരെ പിടികൂടി. തുടർന്ന് ഈ ആളുകളെയെല്ലാം കസാങ്കയിലെ ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലേക്ക് കൊണ്ടുപോയി. തുടർന്ന് അവിടെ വെച്ച് ഇവരെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
ഒരു പ്രാദേശിക വാർത്താ വെബ്സൈറ്റ് പ്രകാരം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ബസ്വാഗ മേജർ പ്രദേശത്ത് ഈ സംഘം 200-ലധികം ആളുകളെ കൊന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട് ചെയ്തത്. അതേ സമയം ക്രിസ്ത്യൻ രാജ്യങ്ങളിൽ മുസ്ലീങ്ങളെ ബുദ്ധിമുട്ടിക്കപ്പെടരുത്, വിവേചനം അരുത് എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോൾ മുസ്ലീം ഭൂരിപക്ഷമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നു എന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: