തിരുവനന്തപുരം:ജൂണിയര്‍ വിദ്യാര്‍ഥിയുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി സീനിയേഴ്സ് മര്ദിച്ചെന്ന്് പരാതി.പാറശാല സിഎസ്ഐ ലോ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അഭിറാമിനാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളായ ബിനോ, വിജിന്, ശ്രീജിത്ത്, അഖില്‍ എന്നിവരെ പ്രതികളാക്കി പാറശാല പൊലീസ് കേസെടുത്തു. ബിനോ മര്‍ദിച്ചെന്ന് അഭിറാമിന്റെ സുഹൃത്ത് പൊലീസിന് പരാതി നല്‍കിയിരുന്നു.
പരാതി നല്കാന് പ്രേരിപ്പിച്ചത് അഭിറാമാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.അഭിറാമിന് കഴുത്തിനും മുതുകിനും തലയ്ക്കും പരിക്കേറ്റിരുന്നു. നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അഭിറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: