കോട്ടയം: പാലാ രൂപതയുടെ ഉടമസ്ഥതയുള്ള ഭൂമിയില്‍ കപ്പ നടാന്‍ കുഴിയെടുത്തപ്പോള്‍ വിഗ്രഹങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തിയെന്നും ആ ഭൂമിയ്ക്ക് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ അവകാശം ഉന്നയിക്കുന്നുണ്ടെന്നുമുള്ള വാര്‍ത്ത സംസ്ഥാനത്തെ ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു.
കേരളത്തില്‍ ഹിന്ദു-ക്രിസ്ത്യന്‍ സൗഹൃദം രൂപപ്പെടുന്നതില്‍ പോപ്പുലര്‍ ഫ്രണ്ടുമായി അനുഭാവമുള്ള ഇസ്ലാമിക സംഘടനകള്‍ പല രീതിയിലുള്ള വാര്‍ത്തകളും ദുഷ്പ്രചാരണങ്ങളും അഴിച്ചുവിടുന്നുണ്ട്.
യാതൊരു സംഘര്‍ഷാവസ്ഥയോ വഴക്കോ ഇല്ലെന്നിരിക്കെ അത്തരമൊരു സ്ഥിതിവിശേഷം പാലായില്‍ ഉണ്ടെന്ന രീതിയിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സുരേഷ് ഗോപി തൃശൂരില്‍ എംപിയായി മത്സരിക്കുന്ന ദിവസങ്ങളില്‍ ഹിന്ദുക്കള്‍ ഗുരുവായൂരിലെ പാലയൂര്‍പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്.വി. ബാബു പറഞ്ഞുവെന്നായിരുന്നു അന്നത്തെ പ്രചാരണം. പിന്നാലെ ആര്.വി. ബാബു നിഷേധക്കുറിപ്പ് ഇറക്കി. സുരേഷ് ഗോപി തന്നെ പാലയൂര്‍ പള്ളി നേരിട്ട് സന്ദര്‍ശിച്ചതോടെ വിവാദം കെട്ടടങ്ങി.
ഇതുപോലെ പാലായിലെ സംഭവത്തിന് എരിവും പുളിയും കയറ്റാനാണ് ശ്രമം. ഇവയില്‍ അവകാശം ഉന്നയിച്ച് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ പൂജയും പ്രാര്‍ത്ഥനകളും നടത്തിയെന്നും. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്ഷേത്രവും ആരാധനയും നടന്നിരുന്നതായാണ് ക്ഷേത്രഭാരവാഹികള്‍ അവകാശപ്പെട്ടുവെന്നുമാണ് എഴുതിരിക്കുന്നത്.
ഹൈന്ദവ ആചാര പ്രകാരം വിഗ്രഹം മാറ്റിസ്ഥാപിക്കുന്നതിന് സഹായം ചെയ്യുമെന്ന് പാല രൂപത വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെ വിഗ്രഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ഉള്‍പ്പടെ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും പറയുമ്പോള്‍ എന്തോ വലിയ കലാപം നടക്കാന്‍ പോകുന്നു എന്ന പ്രതീതിയാണ് ജനിപ്പിക്കാന്‍ ശ്രമിക്കുന്ത്.
കൂത്താപ്പാടി ഇല്ലം വകയായിരുന്ന ക്ഷേത്രം ഇല്ലം ക്ഷയിച്ചതോടെ അന്യാധീനപ്പെടുകയായിരുന്നു എന്ന് പറയപ്പെടുന്നു. നേരത്തെ പലതവണ കൈമറിഞ്ഞ് ഈ ഭൂമി വെട്ടത്ത് കുടുംബം എന്ന കുടുംബത്തില്‍ നിന്ന് പാല അരമന വാങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: