എല്ലാ മോദി വിരുദ്ധരും പിന്നീട് മോദീഭക്തരാകുന്ന കാഴ്ചയാണ് ഇന്ത്യയില്‍ കാണുന്നത്. മോദിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കപ്പെട്ട പ്രചാരണങ്ങള്ക്കടിമയായാണ് പലരും മോദീവിരുദ്ധരാകുന്നത്. അങ്ങിനെ മോദി വിരുദ്ധരായിരുന്ന എഴുത്തുകാരി ശോഭാ ഡെ, ജമ്മു കശ്മീര്‍ സ്വദേശിനിയും കശ്മീരിലെ തീവ്രഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവുമായ ഷെഹ്ല റഷീദ് തുടങ്ങി നിരവധി പേര് ഒരു കാലത്ത് മോദിയെ വെറുക്കുകയും പിന്നീട് മോദി ഭക്തരായിത്തീര്ന്നവരും ആണ്.
ഇപ്പോഴിതാ ദീപികാ പദുക്കോണും ആ കൂട്ടത്തില്‍ ചേര്‍ന്നോ എന്ന ചോദ്യം ശക്തമാവുകയാണ്. ഏറ്റവുമൊടുവില്‍ ദീപികാ പദുക്കോണ്‍ പങ്കെടുത്തത് പരീക്ഷ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ മാനസിക നില പോസിറ്റീവാക്കാന്‍ മോദി നടത്തുന്ന സംവാദ പരിപാടിയായ പരീക്ഷ പേ ചര്‍ച്ചയിലാണ്.
ഇതോടെയാണ് ഒരു കാലത്ത് മോദി വിരുദ്ധ ജിഹാദി ക്യാമ്പുകളുടെ ജെഎന്‍യു കാമ്പസില്‍ പൗരത്വവിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പരിപാടിയില്‍ ദീപിക പദുകോണ്‍ പങ്കെടുത്തത്. അന്ന് ബോളിവുഡ് രാഷ്ട്രീയ ശബ്ദം ആര്ജ്ജിച്ചുകഴിഞ്ഞോ എന്ന ചോദ്യത്തോടെ ദീപികയുടെ ഈ ഐക്യദാര്‍ഡ്യത്തെ വാഴ്ത്തി ബിബിസി ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. എന്ന ആസിഡ് ആക്രമണത്തിന് വിധേയയായ പെണ്‍കുട്ടിയുടെ കഥപറയുന്ന ദീപിക പദുകോണിന്റെ ഛപക് എന്ന സിനിമയുടെ റിലീസിന് തൊട്ടുമുന്‍പാണ് അവര്‍ ജെഎന്‍യുവില്‍ പൗരത്വവിരുദ്ധ പ്രക്ഷോഭക്കാര്‍ക്കൊപ്പം വേദി പങ്കിട്ടത്. ഇതോടെ ഛപക് എന്ന സിനിമ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ആക്രമണം നേരിട്ടു. ഈ സിനിമ വന്ബോക്സോഫീസ് പരാജയമായി മാറുകയും ചെയ്തു. ദീപിക തന്നെ നിര്‍മ്മിച്ച സിനിമയായിരുന്നു ഇത്.
പരീക്ഷാ പേ ചര്‍ച്ചയുടെ എട്ടാം പതിപ്പില്‍ തന്നെക്കൂടി ചേര്‍ത്തതില്‍ കഴിഞ്ഞ ദിവസം ദീപിക പദുകോണ്‍ പ്രധാനമന്ത്രി മോദിയ്ക്ക് നന്ദി പറഞ്ഞു. മനശ്ശാന്തിയ്ക്ക് പ്രാധാന്യം നല്കുന്ന മോദിയുടെ പരീക്ഷ പേ ചര്‍ച്ച സംരംഭത്തെ ദീപിക പ്രത്യേകം അനുമോദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: