കൊച്ചി: മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുമായി പോകുന്ന കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വിധത്തില്‍ ദീപാലങ്കാരങ്ങള്‍ അനുവദിച്ചത് എങ്ങനെയെന്ന് ഹൈക്കോടതി. ഇതിന് അടിസ്ഥാനമായ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി 21 ന് പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്, ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
ഡബിള്‍ ഡക്കര്‍ സര്‍വീസ് നടത്തുന്നതുകൊണ്ട് ടാക്സി തൊഴിലാളികള്‍ക്ക് തിരിച്ചടിയാകില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു. ഗ്യാപ്പ് റോഡിലൂടെ ഇനി അപകടകരമാകുന്ന തരത്തില്‍ യാത്ര നടത്തേണ്ടതില്ല. കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കറയില്‍ കാഴ്ച കണ്ടു യാത്ര ചെയ്യാമെന്ന് മന്ത്രി പറഞ്ഞിരുന്നു. മൂന്നാര്‍ മുതല്‍ പൂപ്പാറ വരെ ദിവസം നാല് ട്രിപ്പാണ് ഡബിള്‍ ഡെക്കര്‍ ബസ് യാത്ര.
അതേസമയം മൂന്നാറില്‍ കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചതോടെ നാട്ടുകാരായ ടാക്സി ജീവനക്കാരുടെ ഉപജീവനമാര്‍ഗം തടസ്സപ്പെട്ടതായി ചൂണ്ടികാട്ടി മൂന്നാര്‍ കെഡിഎച്ച്പി ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന് ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്കിയ അപേക്ഷ കോടതി തള്ളി. നിലവിലെ ഹര്‍ജിയില്‍ ഈ വിഷയം പരിഗണിക്കാനാവില്ലെന്നും കോടതിയെ സമീപിച്ച് ഹര്‍ജിക്കാര്‍ക്ക് പരിഹാരം കാണാമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: