ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് അറുതിയില്ല. തിങ്കളാഴ്ച രാവിലെ ഗോപാൽഗഞ്ച് ജില്ലയിലെ കൊട്ടാലിപാറ ഉപാസിലയിലെ ഒരു കനാലിൽ നിന്ന് 43 വയസ്സുള്ള ബിപുൽ മൊണ്ടൽ എന്ന ഹിന്ദു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഇയാളെ കാണാതായിരുന്നു. മൊണ്ടൽ മത്സ്യബന്ധനത്തിന് പോയിരുന്നെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ല. ആ രാത്രി മുഴുവൻ അയാളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു.
തുടർന്ന് ഹിന്ദു മത്സ്യത്തൊഴിലാളിയുടെ വള്ളം കണ്ടെത്തി. ഒരു ടോർച്ച്, മൊബൈൽ ഫോൺ, നനഞ്ഞ വസ്ത്രങ്ങൾ എന്നിവയും ബോട്ടിൽ നിന്ന് കണ്ടെത്തി. എന്നാൽ മൃതദേഹം ലഭിച്ചില്ല. തുടർന്ന് കനാൽ പ്രദേശത്ത് തിരച്ചിൽ നടത്താനും ബിപുൽ മൊണ്ടലിന്റെ മൃതദേഹം കണ്ടെത്താൻ രണ്ട് ഡൈവിംഗ് ടീമുകളെ നിയോഗിച്ചെങ്കിലും പരാജയമായിരുന്നു.
പിന്നീട് ഇന്നലെ രാവിലെ കനാലിനടുത്ത് പൊങ്ങിക്കിടക്കുന്ന മൊണ്ടലിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തി. പോലീസ് മൃതദേഹം വീണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രാഥമിക അന്വേഷണത്തിൽ ബിപുൽ മൊണ്ടൽ ബോട്ടിൽ നിന്ന് മുങ്ങിമരിച്ചതായിട്ടാണ് പോലീസ് പറയുന്നതെങ്കിലും കൊലപാതകമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: