സെലിബ്രിറ്റികളുടെ വിവാഹങ്ങളും കുടുംബജീവിതവും എന്നും എപ്പോഴും വൈറൽ വാർത്തയാണ്. സോഷ്യൽമീഡിയയുടെ വരവോടെ താര വിവാഹങ്ങൾക്കും അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ചെറുതും വലുതുമായ സംഭവങ്ങൾക്കുമെല്ലാം വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ സ്വീകാര്യതയും ലഭിച്ച് തുടങ്ങി. കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത് തെലുങ്ക് സീരിയൽ താരങ്ങളായ മേഘ്നയുടേയും ഭർത്താവ് ഇന്ദ്രനീലിന്റെയും വിവാഹ ജീവിതമാണ്.
അമ്മായിയമ്മയെ വിവാഹം ചെയ്ത മരുമകന്‍ എന്ന പേരിലാണ് മേഘ്ന-ഇന്ദ്രനീൽ പ്രണയവും കുടുംബജീവിതവുമെല്ലാം ചർച്ച ചെയ്യപ്പെടുന്നത്. തെലുങ്ക് സീരിയൽ മേഖലയിൽ തിരക്കുള്ള അഭിനേതാക്കളാണ് ഇന്ദ്രനീലും മേഘ്നയും. ഇരുവരും ഒരുമിച്ചും സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
ഇരുവരുടെയും പരിചയവും സൗഹൃദവും ശക്തമാകുന്നത് 2003ൽ സംപ്രേഷണം ചെയ്തിരുന്ന ചക്രവാകം എന്ന സീരിയൽ സെറ്റിൽ വെച്ചാണ്. ഈ സീരിയലിൽ മേഘ്ന അമ്മായിയമ്മയായും ഇന്ദ്രനീൽ മരുമകനായുമാണ് അഭിനയിച്ചിരുന്നത്. ചക്രവാകത്തിന് മുമ്പ് കാലചക്രം എന്നൊരു സീരിയലിൽ വെച്ചാണ് മേഘ്നയും ഇന്ദ്രനീലും കണ്ട് മുട്ടുന്നത്.
ഇരുവരും തമ്മിൽ പ്രായത്തിലും വലിയ വ്യത്യാസമുണ്ട്. . സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്ന ഇരുവരും സോഷ്യൽമീഡിയയിലും ആക്ടീവാണ്. കുട്ടികളുമെല്ലാമായി സന്തോഷമായി ജീവിക്കുകയാണെങ്കിലും അമ്മായിയമ്മയെ വിവാഹം ചെയ്ത മരുമകൻ എന്ന രീതിയിലും പ്രായ വ്യത്യാസത്തിന്റെയും രൂപത്തിന്റെയും പേരിലും ഇരുവരും ഇപ്പോഴും സോഷ്യൽമീഡിയ ആക്രമണങ്ങൾ അനുഭവിക്കുന്നുണ്ട്.
ഇരുപത് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. അടുത്തിടെ എൻഗേജ്മെന്റ് ആനിവേഴ്സറിക്ക് മേഘ്ന സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: